ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേയുടെ പ്രദര്‍ശനം അവസാനിപ്പിച്ചു
ലോകസിനിമയില്‍ തന്നെ ശ്രദ്ധേയമായ \'ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ\'യുടെ പ്രദര്‍ശനം അവസാനിപ്പിച്ചു. 1009 ആഴ്ചകള്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ഈ അനശ്വര പ്രണയകഥയുടെ പ്രദര്‍ശനം മുംബൈയിലെ മറാത്ത മന്ദിര്‍ തിയറ്ററില്‍ അവസാനിപ്പിച്ചത്. ഇന്ന് രാവിലെ 9.15നായിരുന്നു അവസാന പ്രദര്‍ശനം.
മുംബൈ സെന്‍ട്രല്‍ മറാത്ത മന്ദിര്‍ തിയറ്ററില്‍ ദിവസവും രാവിലെ 11.15 നായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം നടന്നിരുന്നത്. ആയിരം പ്രദര്‍ശനം പൂര്‍ത്തിയാക്കതിനു ശേഷമായിരുന്നു പ്രദര്‍ശനസമയം 9.15 ആക്കി മാറ്റിയത്. തീയറ്റര്‍ ജീവനക്കാര്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരുന്നതിനാല്‍ ഇപ്പോള്‍ പ്രദര്‍ശനം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രദര്‍ശനം അവസാനിപ്പിക്കാന്‍ മറാത്ത മന്ദിര്‍ തിയറ്റര്‍ അധികൃതരും നിര്‍മാതാക്കളായ യാഷ്രാജ് ഫിലിംസും സംയുക്തമായി തീരുമാനമെടുക്കുകയായിരുന്നു.
ആദിത്യ ചോപ്ര സംവിധാനം ചെയ്!ത \'ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗേ\' 1995 ഒക്ടോബറിലാണ് റിലീസ് ചെയ്!തത്. രാജ് എന്ന നായകനെ ഷാരൂഖും സിമ്രാന്‍ എന്ന നായികയെ കാജോളുമായിരുന്നു അവതരിപ്പിച്ചിരുന്നത്. മികച്ച ചിത്രം, മികച്ച നടന്‍, മികച്ച നടി എന്നീ പുരസ്!കാരങ്ങള്‍ ഉള്‍പ്പെടെ പത്ത് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗേ സ്വന്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha