നടന്‍ വിക്രമിന്റെ നായികയായി നയന്‍സ് എത്തുന്നു, പ്രതീക്ഷയോടെ ആരാധകര്‍
തമിഴകത്തിന്റെ പ്രിയ നായിക നയന്‍താര ഇപ്പോള്‍ വളരെയധികം ത്രില്ലിലാണ്. നടന്‍ വിക്രമിന്റെ നായിക ആകാനുള്ള തയ്യാറെടുപ്പിലാണ് നയന്‍സ് ഇപ്പോള്‍. വിക്രമിന്റെ നായിക ആകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും നയന്‍സ് പറയുന്നു. രജനികാന്ത്, വിജയ്, അജിത്ത്, സൂര്യ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും,ചിമ്പു, ജീവ, ആര്യ, ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയ യുവതാരങ്ങള്‍ക്കൊപ്പവും നയന്‍താര അഭിനയിച്ച് കഴിഞ്ഞു. ഇതിന് മുമ്പും നയന്‍സ് വിക്രമിനൊപ്പം അഭിനയിക്കുന്നുണ്ടെന്ന് പലതരം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുരുഗദോസിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആനന്ദ ശങ്കറാണ് ഇരുവരെയും ഒന്നിപ്പിച്ച് ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആക്ഷന്‍ ത്രില്ലറായിരിക്കും ഈ സിനിമ എന്നാണ് ഇപ്പോള്‍ അറിയുന്നത്. അരിമ നമ്പി\' എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകനാണ് ആനന്ദ് ശങ്കര്‍. എ ആര്‍ മുരുഗദോസിന്റെ സംവിധാന സഹായിയായിരുന്നു ആനന്ദ് ശങ്കര്‍. വിക്രമിന്റെ ഐ എന്ന സിനിമ ഇപ്പോള്‍ തിയറ്ററുകളില്‍ വന്‍വിജയത്തോടെയാണ് പോകുന്നത്. ഐ ഹിറ്റായതോടെ നിരവധി ഓഫറുകളാണ് വിക്രമിന് ഇപ്പോല്‍ വന്ന് കൊണ്ടിരിക്കുന്നത്. ഗൗതം വാസുദേവ് മേനോന്‍ തന്റെ അടുത്ത ചിത്രത്തിലെ നായകനായി വിക്രമിനെയാണ് തിരഞ്ഞെടുത്തിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha