പണത്തിനോ പ്രശസ്തിക്കോ വേണ്ടി ഇനി അഭിനയിക്കില്ലെന്ന് ബോളിവുഡ് നടി രവീണ ടണ്ഡന്
ബോളിവുഡിന്റെ പ്രിയ നടി രവീണ ടണ്ഡന് ഇനി പണവും വേണ്ട പ്രശസ്തിയും വേണ്ട. പണത്തിനോ പ്രശസ്തിക്കോ വേണ്ടി അഭിനയിക്കില്ലെന്ന് ഉറച്ച തീരുമാനം എടുത്തിരിക്കുകയാണ് നടി രവീണ ഇപ്പോള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോളിവുഡിലെ ഹോട്ട് നായികയായിരുന്നു രവീണ ടണ്ഡന്‍. സൂപ്പര്‍ ഡാന്‍സ് സീനുകളിലും ഗാനരംഗങ്ങളിലുമെല്ലാം രവീണ തകര്‍ത്തഭിനയിച്ചിരുന്നു. അക്ഷയ് കുമാര്‍ ചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്നു രവീണ.
ആര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ സെക്‌സി മഴ ഗാനങ്ങളിലൂടെയും മറ്റുമാണ് രവീണ ഇടം നേടിയിരുന്നത്. ബോളിവുഡ് സിനിമകളില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നാണ് രവീണ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. പല പഴയതാരങ്ങളും സിനിമയിലേക്കും മിനിസ്‌ക്രീനിലേക്കും മടങ്ങുന്ന സാഹചര്യത്തില്‍ തിരിച്ചുവരവുണ്ടാകുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രവീണ. പണത്തിനോ പ്രശസ്തിക്കോ വേണ്ടി ഇനി അഭിനയിക്കുന്നതില്‍ കാര്യമില്ലെന്നും മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി രവീണ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha