സല്‍മാന്‍ ഖാന്റെ നായികയാകാന്‍ എന്നെ കിട്ടില്ലെന്ന് അനുഷ്‌ക ശര്‍മ
ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ ഖാനെ അനുഷ്‌കയ്ക്ക് വേണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു പക്ഷെ, മസില്‍ കൂടിയത് കൊണ്ടുമാകാം. സല്‍മാന്‍ ഖാന്‍ നായകനാവുന്ന സുല്‍ത്താന്‍ എന്ന സിനിമയില്‍ നായികയാകാന്‍ തന്നെ കിട്ടില്ലെന്നാണ് അനുഷ്‌ക ശര്‍മ ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനം. സുല്‍ത്താനില്‍ അനുഷ്‌ക നായികയായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ തന്നെ ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്നും ഇനി അഥവാ സമീപിച്ചാല്‍ തന്നെ തനിക്ക് സമയമില്ലാത്തതിനാല്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്നും അനുഷ്‌ക വ്യക്തമാക്കി.
അനുഷ്‌കയുടെ എന്‍ എച്ച് 10, ദില്‍ ധഡക്‌നെ ദോ എന്നീ സിനിമകളാണ് ഈ വര്‍ഷം റിലീസിങ്ങിന് തയ്യാറെടുത്തിരിക്കുന്നത്. ഈ മൂന്ന് സിനിമകള്‍ക്ക് ശേഷം കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്ന് അനുഷ്‌ക പറഞ്ഞു.റബ് നെ ബനാ ദി ജോഡി എന്ന സിനിമയിലൂടെ ഹിന്ദിയില്‍ അരങ്ങേറിയ അനുഷ്‌ക നായികയായി ഏറ്റവും ഒടുവില്‍ റിലീസായ സിനിമ പികെ ആണ്. അമീര്‍ ഖാന്‍ നായകനായ ചിത്രം ബോക്‌സോഫീസില്‍ വന്‍ ഹിറ്റായിരുന്നു. സുത്താനില്‍ സല്‍മാന്‍ ഖാന്റെ നായികയാകാന്‍ ഇനി മറ്റൊരാളെ അന്വേഷിക്കേണ്ടി വരുമെന്നതാണ് യാഥാര്‍ത്ഥ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha