ഷാരൂഖിന്റെ പുതിയ ചിത്രത്തില്‍ നിന്നും കത്രീനയെ മാറ്റി
ബോളിവുഡ് നടി കത്രീന കെയ്ഫ് ഇപ്പേള്‍ അല്‍പം വിഷമത്തിലാണ്. കത്രീന പ്രതീക്ഷിച്ചിരുന്ന ഒരു കഥാപാത്രം കൈവിട്ട്പോകുന്നതിന്റെ സങ്കടം. ആ കഥാപാത്രം ഇനി ആര്‍ക്കായിരിക്കും കിട്ടുകയെന്നാണ് കത്രീനയുടെ മനസിലുള്ള പ്രധാന ചോദ്യവും. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കത്രീന കെയ്ഫ് നായികയാകില്ലായെന്നാണ് ഇപ്പോള്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഷാരൂഖ് ഖാനാണ് നായകന്‍. കത്രീന ഷാരൂഖിന്റെ നായികയാകുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടയായിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് കത്രീനയുമായി യാതൊരു സംഭാഷണവും രോഹിത് ഷെട്ടി നടത്തിയിട്ടില്ലായെന്നാണ് ഇപ്പോള്‍ അറിയുന്നത്.
കത്രീന ചിത്രത്തിന്റെ കഥ കേട്ടെന്നും രഹസ്യമായി കരാറില്‍ ഒപ്പിട്ടെന്നുമൊക്കെ പലരും പറഞ്ഞ് നടക്കുന്നുണ്ട്. കത്രീന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെങ്കില്‍ അതു പുറത്തുപറയുന്നതിനു മടിക്കേണ്ട കാര്യമില്ലെന്നും കത്രീന കരാറില്‍ ഒപ്പിട്ടെന്ന വാര്‍ത്ത ശരിയല്ലെന്നും താരത്തോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഫിറ്റൂര്‍, ജഗ്ഗ ജസൂസ് എന്നീ ചിത്രങ്ങളിലാണ് കത്രീന ഇപ്പോള്‍ അഭിനയിച്ചുവരുന്നത്. ഇതോടൊപ്പം സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ നായികയായി ഒരു ചിത്രത്തിലും അഭിനയിക്കാന്‍ കരാറായിട്ടുണ്ട്. ബോളിവുഡിലെ ചോക്ലേറ്റ് നായകന്‍ രണ്‍ബീര്‍ കപൂറുമായി ഡേറ്റിംഗിലായ കത്രീന ധൂം 3യില്‍ അഭിനയിച്ചതിനുശേഷം കൂടുതല്‍ സെലക്ടീവായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha