യന്തിരന്റെ രണ്ടാം ഭാഗത്തില്‍ നിന്നും പിന്‍മാറുന്നതായി അമീര്‍ ഖാന്‍
ബോളിവുഡില്‍ കോളിളക്കം സൃഷ്ടിച്ച പികെ എന്ന സിനിമയുടെ വന്‍വിജയമണോ യന്തിരന്റെ രണ്ടാം ഭാഗത്തില്‍ നിന്നും അമീര്‍ ഖാന്‍ പിന്‍മാറാന്‍ കാരണമായിരിക്കുന്നത്. പികെയുടെ അപ്രതീക്ഷിതമായ വന്‍വിജയമാണ് അമീര്‍ യന്തിരനില്‍ നിന്നും പിന്‍മാറാനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ട്. പികെയുടെ വിജയം ഏറ്റവും കൂടുതല്‍ വിനയായിരിക്കുന്നത് അമീറിനല്ല മറിച്ച് സംവിധായകന്‍ ശങ്കറിനും സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനുമാണ്. രജനികാന്തും ശങ്കറും പ്രതീക്ഷിച്ചിരിക്കില്ല, അമീര്‍ അവസാന നിമിഷം പിന്‍മാറുമെന്ന്. യന്തിരന്‍ രണ്ടാംഭാഗത്തില്‍ അഭിനയിക്കില്ല എന്ന തീരുമാനത്തിലാണ് അമീര്‍ ഖാന്‍ ഇപ്പോള്‍.
സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് അഭിനയിച്ച യന്തിരന്റെ രണ്ടാം ഭാഗത്തില്‍ അമീര്‍ ഖാന്‍ എത്തുമെന്ന് തന്നെയാണ് ആരാധകരും വിശ്വാസിച്ചിരുന്നത്. അമീര്‍ ഖാന്‍ തന്നെ ഇപ്പോള്‍ അതിന് മറുപടിയുമായി വന്നിരിക്കുകയാണ്. ഈ ചിത്രത്തില്‍ നിന്നും മാറിയതായി അമീര്‍ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു വര്‍ഷം ഒരു സിനിമ മാത്രം എന്ന തീരുമാനത്തിലാണ് അമീര്‍ ഇപ്പോള്‍. അത് കൊണ്ട് യന്തിരന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാനില്ലെന്നും അമീര്‍ വ്യക്തമാക്കിയിരിക്കുന്നത്. യന്തിരന് വേണ്ടി സമയം മാറ്റി വയ്ക്കാനില്ലെന്നാണ് അമീര്‍ ആരോധകരോട് പറഞ്ഞു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അമീര്‍ ഖാന്റെ യന്തിരന്‍ രണ്ടാം ഭാഗം.
ഈ ചിത്രത്തിലൂടെ അമീര്‍ ഖാന്‍ വില്ലന്‍ വേഷത്തിലാകും എത്തുകയെന്നാണ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്. അമീര്‍ഖാന്റെ ആരാധകര്‍ ഏറെ നിരാശയിലാണ് ഇപ്പോള്‍. യന്തിരന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാമെന്ന് ഇതിന് മുമ്പ്സംവിധായകന്‍ ശങ്കറിനോട് ആമിര്‍ സമ്മതം പറഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ട്. രജനിയും ആമിറും ഷങ്കറും ചിത്രത്തിന്റെ തിരക്കഥയ്ക്കായി ചെന്നൈയില്‍ കൂടിക്കാഴ്ചയും നടത്തിയിരുന്നതായാണ് സൂചന. പുതിയ ചിത്രമായ ദങ്കലിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് അമീര്‍ ഖാന്‍ ഇപ്പോള്‍. ദങ്കല്‍ എന്ന ഹിന്ദി ചിത്രത്തില്‍ ഒരു ഗുസ്തിക്കാരനായാണ് അമീര്‍ പ്രത്യക്ഷപ്പെടുന്നത്. രജനികാന്ത് തന്നെയായിരുന്നു യന്തിരന്‍ 2വില്‍ അമീറിന്റെ പേര് നിര്‍ദ്ദേശിച്ചതെന്നാണ് അറിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha