കരണിന് വിവാഹിതനാകാന്‍ താല്‍പര്യമില്ല; കുഞ്ഞിനെ ദത്തെടുക്കാനുള്ള ശ്രമത്തില്‍
ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ കുഞ്ഞിനെ ദത്തെടുക്കാനുള്ള ശ്രമത്തില്‍. ഈ നാല്‍പത്തിയൊന്നാം വയസിലും താന്‍ വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ഒരു കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തുക എന്ന തീരുമാനത്തിലാണ് താനെന്നും കരണ്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ അമ്മ ഹിരോ ജോഹറിന്റെ പിന്തുണയും കരണിനുണ്ട്.
ദത്തെടുക്കുന്ന കുഞ്ഞിനെ തന്റെ അമ്മ നന്നായി വളര്‍ത്തുമെന്ന ഉറപ്പുണ്ടെന്നും. ആ ഉറപ്പുള്ളതുകൊണ്ടാണ് ഈ തീരുമാനത്തില്‍ എത്തിയതെന്നും കരണ്‍ ജോഹര്‍ പറയുന്നു. ജീവിതത്തിലേക്ക് ഒരു കുഞ്ഞു വരുമ്പോള്‍ ജീവിതം വളരെ മനോഹരമാകുമെന്നും കരണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha