നടി ജിയാഖാനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ബോളിവുഡ് നടി ജിയാ ഖാനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ഫ്‌ളാറ്റില്‍ അര്‍ധരാത്രിയാണ് 25 കാരിയായ നടിയുടെ മൃതദേഹം കണ്ടെത്തിയത്. രാംഗോപാല്‍ വര്‍മയുടെ വിവാദ സിനിമയായ നിശബ്‌ദില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചായിരുന്നു ചലച്ചിത്ര ലോകത്ത് ജിയാ ഖാന്റെ അരങ്ങേറ്റം. 2007 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ജിയാ ഖാന്‍ മികച്ച അരങ്ങേറ്റ അഭിനേതാവിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെടുകയും ചെയ്‌തു. പിന്നീട് ആമിര്‍ ഖാനൊപ്പം ഗജിനിയിലും അഭിനയിച്ചു. 2010 ല്‍ പുറത്തിറങ്ങിയ സാജിദ് ഖാന്റെ മള്‍ട്ടി സ്റ്റാര്‍ ചിത്രമായ `ഹൗസ് ഫുള്‍' ആണ് അവസാന ചിത്രം.
മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജിയയുടെ വീട്ടില്‍ അവസാനമെത്തിയ സന്ദര്‍ശകര്‍ ആരാണെന്ന് അറിയാന്‍ അയല്‍ക്കാരെയും വാച്ച്‌മാനെയും ചോദ്യം ചെയ്യുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. തിങ്കളാഴ്‌ച രാത്രി പതിനൊന്നോടെയാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ആത്മഹത്യാ കുറിപ്പ് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha