തെറ്റു ചെയ്‌തെങ്കില്‍ മകന്‍ ശിക്ഷ അനുഭവിക്കണമെന്ന് സറീന വഹാബ്
സൂരജ് പഞ്ചോളിയുടെ അമ്മയും നടിയുമായ സറീനാ വഹാബ് ജിയാഖാന്റെ അമ്മ റബിയാ ഭാനുവിനെ സന്ദര്‍ശിച്ചു. എന്നാല്‍ തന്നോട് സംസാരിക്കാന്‍ റാബിയക്ക് താല്‍പര്യമില്ലായിരുന്നുവെന്ന് സറീന പറഞ്ഞു. മകന്‍ തെറ്റുകാരനാണെങ്കില്‍ അതിന്റെ ശിക്ഷഅവന്‍ അനുഭവിക്കണമെന്നും സറീന വ്യക്തമാക്കി.
സൂരജിന്റെ കസ്റ്റഡി കാലാവധി ജൂണ്‍ 27 വരെ നീട്ടിയിട്ടുണ്ട്. അതേസമയം ജിയയുടെ അബോര്‍ഷനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചു. തന്റെ മരണത്തിന് ഉത്തരവാദി സൂരജ് ആണെന്ന് വ്യക്തമാക്കി ജിയ എഴുതിയ അഞ്ച് പേജ് വരുന്ന കത്ത് പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൂരജിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. സൂരജുമായുള്ള പ്രണയ പരാജയമാണ് ജിയയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. ജൂണ്‍ നാലിന് രാത്രി പതിനൊന്ന് മണിയോടെ ജിയ മുംബൈയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിക്കുകയായിരുന്നു.
ബോളിവുഡ് താരം ആദിത്യ പഞ്ചോളിയുടേയും സറീന വഹാബിന്റേയും മകനാണ് സൂരജ്. ജിയയും സൂരജും ഒരുമിച്ച് ജീവിക്കുകയായിരുന്നെന്ന് അമ്മ റാബിയ കഴിഞ്ഞ ദിവസം പോലീസിന് മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha