സിനിമ ചിത്രീകരണത്തിനിടെ ഗുരുതര പരിക്ക്, വാരിയെല്ലിന് സാരമായി ക്ഷതമേറ്റ അമിതാഭ് ബച്ചന്റെ ആരോഗ്യനില ആശങ്കാവഹമെന്ന് സൂചനകള്‍, സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ താരത്തിന് സംഭവിച്ചത്...
നാല്‍പത് വര്‍ഷം മുന്‍പ് കൂലി സിനിമയുടെ ചിത്രീകരണത്തിനിടെ ബാംഗളൂരില്‍ അതീവഗുരുതരമായി പരിക്കേറ്റ ബിഗ് ബി അമിതാ ബച്ചന് കഴിഞ്ഞ ദിവസം ഉണ്ടായ പരിക്കിനെച്ചൊല്ലി പരക്കെ ആശങ്ക. നേട്ടങ്ങളുടെ കൊടുമുടികള്‍ കീഴക്കുമ്പോഴും ദുരിതങ്ങളും തകര്‍ച്ചകളും ഒന്നിനു പിന്നാലെ ഒന്നായി ദുര്‍ഗതിപോലെ കടന്നുവരുന്ന ഇതിഹാസനടന്റെ ആരോഗ്യനില ആശങ്കാവഹമാണെന്നാണ് സൂചനകള്‍.ദീപിക പദുകോണ്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന പ്രൊജക്ട് കെയുടെ ഷൂട്ടിങ്ങിനിടെ ഇന്നലെ ഹൈദരാബാദിണ്ടായ പരിക്ക് തീരെ നിസാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാരിയെല്ലിന് സാരമായി ക്ഷതമേറ്റ അമിതാബ് ബെച്ചനെ ഹൈദരാബാദിലെ എ ഐ ജി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സി ടി സ്‌കാന്‍ എടുത്ത ശേഷം ഹൈദരാബാദില്‍ നിന്ന് മുംബൈയിലെ വസതിയിലേക്ക് അയയ്ക്കുകയും ചെയ്തു. രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടര്‍ നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ ചിത്രീകരണം നിര്‍ത്തിവെച്ചെങ്കിലും ബച്ചന്റെ ആരോഗ്യനില ഏറെ തൃപ്തികരമല്ല.
ഹൃദയത്തിനും ശ്വാസകോശത്തിനും സാരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നടനെ ഏറെക്കാലമായി അലട്ടുന്നുണ്ട്. മുന്‍പുണ്ടായ തളര്‍ച്ചയും അലര്‍ജിയും ക്ഷയരോഗവും ഉള്‍പ്പെടെ വിവിധ ആരോഗ്യപ്രശ്‌നങ്ങളാണ് എഴുപത് വയസ് പിന്നിട്ട ബോളിവുഡിലെ എക്കാലത്തെയും മെഗാസ്റ്റാറിനെ അലട്ടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ ഹൈദരാബാദില്‍ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ വാരിയെല്ലുകള്‍ക്കു പൊട്ടലും പേശികള്‍ക്കും സാരമായ പരിക്കുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ചുരുങ്ങിയത് ഒരു മാസത്തെയെങ്കിലും വിശ്രമവും തുടര്‍ ചികിത്സയും ബച്ചന് ആവശ്യമായി വരും. ഡോക്ടര്‍മാരും ഒരു സംഘം നടനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.ഡോക്ടര്‍മാര്‍ പരിപൂര്‍ണ വിശ്രമം നിര്‍ദേശിച്ചെന്നും ആരാധകര്‍ തന്റെ വീടിന്റെ മുന്നിലേക്ക് എത്തരുതെന്നും താരം ബ്ലോഗില്‍ കുറിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ബെച്ചന്‍ വീടിനുള്ളില്‍ ക്രമീകരിച്ച തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണെന്നാണ് മുംബൈ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമിതാബ് ബച്ചന്റെ പിആര്‍ വിഭാഗം ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോഴും ആരോഗ്യനില തൃപ്തികരമല്ലെന്നാണ് സൂചനകള്‍.
ഹൃദയസംബന്ധമായ ചില പ്രശ്‌നങ്ങളും ശ്വാസതടസവും ബിഗ് ബിയെ കുറെ നാളുകളായി അലട്ടുന്നുണ്ട്. രണ്ടു വര്‍ഷത്തെ തുടര്‍ ചികിത്സയ്ക്കുശേഷമാണ് ക്ഷയരോഗ ബാധയില്‍ നിന്നും നടന് രക്ഷ നേടാനായത്. ഷൂട്ടിംഗിനിടെയില്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങളെ ഇതോടകം അമിതാബ് തരണം ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും വലിയ അപകമുണ്ടായതും മരണത്തെ മുഖാമുഖം കണ്ടതും കൂലി സിനിമയുടെ ചിത്രീകരണത്തിനിടെയാണ്. 1982 ജൂലൈ 26 ന് ബാംഗളൂരിലെ യൂണിവേഴ്‌സിറ്റി കാമ്പസില്‍ കൂലി എന്ന വിഖ്യാത സിനിമയുടെ ചിത്രീകരണത്തിനിടെ, സഹ നടന്‍ പുനീത് ഇസ്സാറുമൊത്തുള്ള സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് ബച്ചന് ആന്തരാവയവത്തില്‍ മാരകമായി പരിക്കേറ്റത്.
മേശയുടെ മൂല ബച്ചന്റെ അടിവയറ്റില്‍ തട്ടി മാരകമായ മുറിവെറ്റ അദ്ദേഹത്തിന് ഗണ്യമായ തോതില്‍ രക്തം നഷ്ടപ്പെടുകയും ചെയ്തു. അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്ന ഈ പരിക്കിനേത്തുടര്‍ന്ന് അദ്ദേഹം മരണത്തോടു മല്ലടിച്ച് മാസങ്ങളോളം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞു. അക്കാലത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ നടന് വേണ്ട ചികിത്സകള്‍ക്ക് നേരിട്ട് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വളരെക്കാലത്തെ ചികിത്സയ്ക്കുശേഷം സുഖം പ്രാപിച്ച അദ്ദേഹത്തെ വച്ച് ആ വര്‍ഷം അവസാനം സിനിമാ ചിത്രീകരണം പുനരാരംഭിച്ചു. ഈ ചിത്രം 1983 ല്‍ പുറത്തിറങ്ങുകയും ബച്ചന്റെ അപകടത്തെക്കുറിച്ച് വലിയ പ്രചാരം ലഭിച്ചതിനാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടുകയും ചെയ്തു.
സംവിധായകന്‍ മന്‍മോഹന്‍ ദേശായി, ബച്ചന്റെ അപകടത്തെത്തുടര്‍ന്ന് കൂലിയുടെ അവസാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. കൂലി സിനിമയില്‍ ബച്ചന്റെ കഥാപാത്രം ആദ്യം കൊല്ലപ്പെടാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു, പക്ഷേ തിരക്കഥ മാറ്റിയതിനുശേഷം ഈ കഥാപാത്രം അവസാനംവരെ ജീവിക്കുന്ന വിധത്തിലാക്കി. പുറത്തിറങ്ങിയ സിനിമയില്‍ പോരാട്ട രംഗത്തിന്റെ ഫൂട്ടേജ് നിര്‍ണായക നിമിഷത്തില്‍ നിശ്ചലമാക്കുകയും കൂടാതെ നടന്റെ പരുക്കിന്റെ ഭാഗം തല്‍ക്ഷണമായി കാണിച്ചുകൊണ്ട് സ്‌ക്രീനു താഴെ അടിക്കുറിപ്പ് ദൃശ്യമാക്കുകയും ചെയ്തിരുന്നു.
ഏറെക്കാലം വൈകാതെ അമിതാബിന് മയസ്തീനിയ ഗ്രാവിസ് എന്ന രോഗം കണ്ടെത്തിയതും ഏറെ ആശങ്കകള്‍ക്ക് ഇടയാക്കിയിരുന്നു. സിനിമയില്‍നിന്നും പില്‍ക്കാലത്ത് നടന്‍ രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലെത്തിക്കുകയും ചെയ്തു. 1984 മുതല്‍ 1987 വരെയുള്ള കാലഘട്ടത്തിലെ മൂന്നുവര്‍ഷക്കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ എംപിയായ പ്രവര്‍ത്തിച്ചെങ്കിലും അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിക്കുകയാണുണ്ടായത്.
മാത്രവുമല്ല രാഷ്ട്രീയപ്രവര്‍ത്തനം തനിക്കു ചേര്‍ന്ന പണിയല്ലെന്ന് പരസ്യമായ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 1988 ല്‍ ബച്ചന്‍ സിനിമകളിലേക്ക് മടങ്ങിയെത്തുകയും, ഷഹെന്‍ഷ എന്ന ചിത്രത്തിലെ ടൈറ്റില്‍ റോളില്‍ അഭിനയിക്കുകയും ഇത് ബോക്‌സ് ഓഫീസ് വിജയമായിത്തീരുകയും ചെയ്തു. ഷഹെന്‍ഷായുടെ വിജയത്തിനുശേഷം പുറത്തിറങ്ങിയ ജാദൂഗര്‍, തൂഫാന്‍, മേം ആസാദ് ഹൂം തുടങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സോഫീസില്‍ അപ്പാടെ പരാജയപ്പെട്ടതിനാല്‍ അദ്ദേഹത്തിന്റെ താരശക്തി അസ്തമിച്ചു തുടങ്ങി.
ഈ കാലഘട്ടത്തിലെ വിജയ ചിത്രങ്ങളില്‍ ക്രൈം നാടകീയ ചിത്രമായ ആജ് കാ അര്‍ജുന്‍,ആക്ഷന്‍ ക്രൈം നാടകീയ ചിത്രം ഹം എന്നിവയിലൂടെ തന്റെ മൂന്നാമത്തെ മികച്ച നടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. ഇടക്കാലത്ത് ബെച്ചന്റെ വിവിധ സിനിമകള്‍ വന്‍പരാജയത്തില്‍ കലാശിച്ചു. പില്‍ക്കാലത്ത് അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ചുകൊണ്ട് ബച്ചന്‍ നിര്‍മ്മാതാവായി മാറിയതെങ്കിലും അതും പരാജയമായിരുന്നു.
1997 ല്‍ കമ്പനിയെ സാമ്പത്തികവും പ്രവര്‍ത്തനപരവുമായ തകര്‍ച്ചയിലേക്കും നയിച്ചു. കാനറ ബാങ്കിന്റെ വായ്പ വീണ്ടെടുക്കല്‍ കേസുകള്‍ തീര്‍പ്പാക്കുന്നത് വരെ ബോംബെ ഹൈക്കോടതി 1999 ഏപ്രിലില്‍ ബച്ചനെ തന്റെ ബോംബെയിലെ ബംഗ്ലാവും രണ്ട് ഫ്‌ളാറ്റുകളും വില്‍ക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. ഇടക്കാലത്ത് ഒട്ടേറെ കമ്പനകളുടെ പരസ്യങ്ങളില്‍ ബെച്ചന്‍ മോഡലായി മാറി.
ഇക്കാലത്തും രാജ്യത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന സൂപ്പര്‍താരം അമിതാബ് ബച്ചനാണ്. പില്‍ക്കാലത്ത് വിജയവും പരാജയങ്ങളുമായി മുന്നേറിയ ബെച്ചന് വീണ്ടുമൊരു ശനിദിശ വന്നിരിക്കുന്നു. രാജ്യം കണ്ട എക്കാലത്തെയും സൂപ്പര്‍ സ്റ്റാറിന് ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം. 1970കളിലെ ക്ഷുഭിത യൗവനത്തിന്റെ പ്രതീകമായിരുന്നു അമിതാബ് ബെച്ചന്‍. രാജ്യത്തെ ഇത്രത്തോളം ആരാധകരുള്ള മറ്റൊരു താരവും വേറെയില്ല.
https://www.facebook.com/Malayalivartha