Widgets Magazine
26
Apr / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ഇന്ന്...റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ ഭൗതികദേഹം സംസ്‌കരിക്കും, മാര്‍പാപ്പ നിര്‍ദ്ദേശിച്ചത് പ്രകാരം ലളിതമായിട്ടാണ് ചടങ്ങുകള്‍


കൊലപ്പെടുത്തിയ രീതി പൊലീസിനോട് വിവരിക്കുമ്പോൾ പോലും വിജയൻ.. വിജയൻ’ എന്ന് പല തവണ അലറി വിളിച്ച് അമിത്; ഓട്ടോഡ്രൈവറുടെ വെളിപ്പെടുത്തല്‍...


സിബിഐ ഏറ്റെടുത്ത ഗൗതമിന്റെ കേസിന് എന്ത് സംഭവിക്കും..? മകന്റെ മരണം വിജയകുമാറിനുള്ള ടെസ്റ്റ് ഡോസ്...


കൈകുഞ്ഞുമായി മലയാളി യുവതി പ്രവാസമണ്ണിൽ കുടുങ്ങിയത് മാസങ്ങളോളം; ഒടുവിൽ സ്നേഹത്തണലിൽ നാട്ടിലേക്ക്...


റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ഗേൾസ് വിഭാഗത്തിലെ യുകെജി വിദ്യാർഥിയായിരുന്നു ആസിയയുടെ മരണത്തിൽ വിറങ്ങലിച്ച് പ്രവാസ ലോകം.

വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മോഷണം പോയെന്ന് പരാതി നൽകിയത് വിജയ് യേശുദാസിന്റെ ഭാര്യ ആയിരുന്ന ദർശന മാത്രം: ലോക്കറിന്റെ കോഡ് അറിയുന്നത് ഇരുവർക്കും മാത്രം:- മോഷണത്തിന് പിന്നിൽ വീട്ട് ജോലിക്കാർ അല്ലെന്ന് പോലീസ്: വിജയ് യേശുദാസിന്റെയും ഭാര്യയുടെയും വിശദമായ മൊഴി എടുക്കാൻ ഒരുങ്ങി അന്വേഷണ സംഘം....

15 JUNE 2023 02:34 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രശസ്ത ബോളിവുഡ് നിര്‍മാതാവ് സലിം അക്തര്‍ അന്തരിച്ചു....

ബോളിവുഡ് നടന്‍ മനോജ് കുമാര്‍ അന്തരിച്ചു.... മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു അന്ത്യം

ഇന്ത്യയിലെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠം പുരസ്‌കാരത്തിന് അര്‍ഹനായി ഛത്തീസ്ഗഡിലെ ഹിന്ദി കവിയും നോവലിസ്റ്റുമായ വിനോദ് കുമാര്‍ ശുക്ലയ്ക്ക്

ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റേത് ആത്മഹത്യ തന്നെ: റിയ ചക്രവര്‍ത്തിക്ക് പങ്കില്ലെന്ന് ഉറപ്പിച്ച് സിബിഐ

നടന്‍ ദേബ് മുഖര്‍ജി അന്തരിച്ചു... വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബയിലെ ആശുപത്രിയിലായിരുന്നു അന്ത്യം

ഗായകനും നടനുമായ വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടില്‍ മോഷണം നടന്ന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. അഭിരാമപുരത്താണ് വിജയ് യേശുദാസ് താമസിച്ചിരുന്നത്. ഇവിടെയാണ് കവര്‍ച്ച നടന്നത്. വിജയ് യേശുദാസിന്റെ ഭാര്യ ദര്‍ശന അഭിരാമപുരം പോലീസ് സ്റ്റേഷനില്‍ പരാതി നൽകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കേസ് ഇപ്പോൾ പുതിയ വഴിത്തിരിവിലേയ്ക്ക് നീങ്ങുകയാണ്. മോഷണം നൽകിയെന്ന പരാതി വ്യാജമാണോ എന്നാണ് പോലീസ് പരിശോധിക്കുന്നതെന്ന് പ്രമുഖ ക്രൈം റിപ്പോർട്ടർ ആയ സെൽവരാജ് പറയുന്നു. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി ദർശന നൽകിയ പരാതിയെ കുറിച്ചാണ് സെൽവരാജ് പറയുന്നത്.

വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ല എന്ന്, കഴിഞ്ഞ മാർച്ച് മുപ്പതാം തിയതിയാണ് വിജയ് യേശുദാസിന്റെ ഭാര്യ ദർശന പരാതി ഫയൽ ചെയ്തത്. ഫെബ്രുവരി പതിനെട്ടാം തിയതി ലോക്കർ പരിശോധിച്ചപ്പോൾ ആഭരണങ്ങൾ അതിലില്ലായിരുന്നു എന്നും, മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാമെന്ന് കരുതിയെന്നും ദർശന മൊഴി നൽകി. വീട്ടിൽ എല്ലായിടത്തും പരിശോധിച്ച ശേഷമാണ് മാർച്ച് 30 ന് പോലീസിനെ സമീപിച്ചത് എന്നാണ് മൊഴി.

അവർ പരാതി കൊടുക്കാൻ വന്ന സമയത്ത് വിജയ് യേശുദാസ് ദുബായിലാണ്. അദ്ദേഹത്തോട് ഫോണിൽ സംസാരിച്ച ശേഷമാണ്, അവർ പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയത്. വിവരങ്ങൾ എല്ലാം ശേഖരിച്ച് ഒരു CSR രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.- സെൽവരാജ് പറയുന്നു! കുറച്ചു മാസങ്ങൾക്ക് മുൻപ് ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ സംഭവിച്ച മോഷണത്തിന്റെ തനി പകർപ്പ് എന്നത് പോലെ ദർശനയുടെ വീട്ടിലെ ലോക്കറിൽ നിന്നുമാണ് ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടത്.

ഐശ്വര്യ പരാതി നൽകിയത് പോലെ തുക കുറച്ചു കാണിച്ച്, ശരിയായ കണക്ക് വെളിപ്പെടുത്താതെ ആകുമോ അവരും പരാതി നൽകിയത് എന്ന് സംശയം തോന്നിയതിനാൽ പോലീസ് നേരിട്ട് വീട്ടിൽ പോയി സ്ഥിതിഗതികൾ വിലയിരുത്തി. വീട്ടിലെ സെക്യൂരിറ്റിക്കാർ ആരെയെങ്കിലും അടുത്ത കാലത്ത് പിരിച്ചു വിട്ടിരുന്നോ, വേലക്കാരെ ആരെയെങ്കിലും പിരിച്ചു വിട്ടിട്ടുണ്ടോ, ആരെല്ലാം ആണ് വീട്ടുജോലിക്കാർ എന്നിങ്ങനെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തി. പതിനൊന്നു പേരാണ് വീട്ടുജോലിക്കാർ എന്ന ലിസ്റ്റിൽ ഉണ്ടായിരുന്നത്- സെൽവരാജ് പറഞ്ഞു.


രണ്ടു ജോലിക്കാരെ ഒരുമിച്ചിരുത്തിയും, എല്ലാ ജോലിക്കാരെയും വെവ്വേറെ ഇരുത്തിയുമെല്ലാം പോലീസ് വിശദമായി ചോദ്യം ചെയ്തു എങ്കിലും, കേസിനെ മുന്നോട്ടു കൊണ്ടുപോകാവുന്ന യാതൊരു വിധ തെളിവുകളും, സൂചനകളും പൊലീസിന് ലഭിച്ചില്ല. എല്ലാ ജോലിക്കാരുടെയും വീടുകളിൽ നേരിട്ട് ചെന്ന് പരിശോധന നടത്തി. സാധാരണ ഇത്തരം മോഷണങ്ങൾ നടന്ന വീടുകളിൽ ചെന്നാൽ പുതുതായി വാങ്ങിയ AC യോ, ബൈക്കോ അങ്ങനെ എന്തെങ്കിലും നമുക്ക് കാണാൻ സാധിക്കും. മോഷ്ടിച്ച ആൾ, മോഷണമുതൽ വേഗം വിറ്റ്; ആ പൈസ കൊണ്ട് ഇങ്ങനെ എന്തെങ്കിലും വാങ്ങിക്കും. എന്നാൽ ഈ കേസിൽ അത്തരം ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല" സെൽവരാജ് പറഞ്ഞു.

വിജയ് യേശുദാസിനെയും ഭാര്യ ദര്‍ശനയെയും പോലീസ് വിളിപ്പിക്കുമെന്നാണ് പുതിയ വിവരം. വീട്ടുജോലിക്കാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 11 പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ദര്‍ശനയുടെ ഡ്രൈവര്‍മാരെയും ചോദ്യം ചെയ്തു. പരാതി നല്‍കുന്ന വേളയില്‍ വിജയ് യേശുദാസ് യുഎഇയിലായിരുന്നു. ലോക്കറിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. ദര്‍ശനയ്ക്കും വിജയ് യേശുദാസിനും മാത്രമാണ് ഇതിന്റെ കോഡ് അറിയുക.

 

വീട്ടുജോലിക്കാരെയും ഡ്രൈവര്‍മാരെയും ചോദ്യം ചെയ്തതില്‍ നിന്ന് തുമ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് ദമ്പതികളെ ചോദ്യം ചെയ്യാന്‍ പോലീസ് ആലോചിക്കുന്നത്. സംഭവത്തില്‍ ചില ദുരൂഹതകളുണ്ടെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. മോഷണം നടന്നു എന്ന് സംശയിക്കുന്ന ദിവസത്തിന് ശേഷം ഏറെ നാള്‍ കഴിഞ്ഞാണ് പരാതി ലഭിച്ചത്. ലോക്കറിന്റെ കോഡ് ദമ്പതികള്‍ക്ക് മാത്രമേ അറിയൂ എന്നതാണ് മറ്റൊരു കാര്യം.

മോഷണ ശ്രമത്തിന്റെ യാതൊരു അടയാളങ്ങളിലാത്തതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. ഡിസംബര്‍ രണ്ടിനാണ് അവസാനം സ്വര്‍ണം പരിശോധിച്ചതെന്ന് പരാതിയില്‍ ദര്‍ശന പറയുന്നു. പിന്നീട് ഫെബ്രുവരിയില്‍ പരിശോധിച്ച വേളയിലാണ് ആഭരണം നഷ്ടമായി എന്നറിഞ്ഞതത്രെ. വീട്ടുജോലിക്കാരെ സംശയമുണ്ട് എന്ന കാര്യവും പരാതിയില്‍ സൂചിപ്പിച്ചിരുന്നു. വിജയ് യേശുദാസിന്റെ വീട്ടിലെയും സമീപ സ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു.

വീട്ടുജോലിക്കാര്‍ സ്വര്‍ണം മോഷ്ടിച്ചില്ല എന്ന നിഗമനത്തില്‍ പോലീസ് എത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് യേശുദാസിന്റെയും ഭാര്യയുടെയും വിശദമായ മൊഴിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിജയ് യേശുദാസ് വിദേശത്തായതിനാല്‍ ഇവരെ ബന്ധപ്പെടാന്‍ പോലീസിന് സാധിച്ചിട്ടില്ല. വിഷയത്തിൽ വിജയ് യേശുദാസിന്റെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്താനുണ്ടെന്നും ഇവർ ഇതുവരെ ഹാജരായിട്ടില്ലെന്നും കേസ് അന്വേഷിക്കുന്ന അഭിരാമപുരം പൊലീസ് പറഞ്ഞു. അറുപത് പവൻ സ്വർണ, വജ്രാഭരണങ്ങൾ നഷ്‌ടപ്പെട്ടെന്ന് കാണിച്ചായിരുന്നു പരാതി നൽകിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടത്വാ സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളി തിരുനാളിനിടെ തലവടി പഞ്ചായത്ത് ജംഗ്ഷനില്‍  (10 minutes ago)

റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ ഭൗതികദേഹം സംസ്‌കരിക്കും.  (16 minutes ago)

416 ഇന്ത്യന്‍ പൗരന്‍മാര്‍ പാകിസ്ഥാനില്‍ നിന്ന് തിരിച്ചെത്തി.  (33 minutes ago)

ആളിയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (11 hours ago)

ഷിംല കരാര്‍ മരവിപ്പിക്കുമെന്ന പാക്കിസ്ഥാന്റെ പ്രഖ്യാപനത്തിനു പിന്നാലെ പാക്കിസ്ഥാന്‍ പതാക നീക്കി ഇന്ത്യ  (11 hours ago)

ഐടി പാര്‍ക്കുകളില്‍ ഇനി മദ്യം വിളമ്പാന്‍ സര്‍ക്കാര്‍ അനുമതി  (11 hours ago)

ഭാരതത്തിന്റെ വളര്‍ച്ചയെ തടയാനാണ് ഭീകരവാദികള്‍ ലക്ഷ്യമിടുന്നത്; ആളുകളുടെ മതം ചോദിച്ചശേഷം വെടിവെച്ച് കൊലപ്പെടുത്തുന്ന ഭീകരവാദത്തെ അതീവ ഗൗരവതരമായി കാണണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖ  (12 hours ago)

അല്‍ത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്  (12 hours ago)

ഈ സാമ്പത്തിക വർഷത്തെ മെയിന്റനൻസ്‌ ഗ്രാന്റ്‌ ഒന്നാം ഗഡു അനുവദിച്ചു; സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1396 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ  (13 hours ago)

ആരാണ് ഈ സുരക്ഷാ വീഴ്ചയ്ക്ക് മറുപടി പറയുന്നത്? കാശ്മീരിൽ 24 വിനോദ സഞ്ചാരികൾ കൊല്ലപ്പെടാനിടയായ ഭീകരാക്രമണം സർക്കാരിൻറെ കനത്ത സുരക്ഷാ പരാജയമാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല  (13 hours ago)

ഇന്ത്യ പാക്ക് യുദ്ധം ആസന്നം  (13 hours ago)

തൃശ്ശൂരിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ  (13 hours ago)

ഭീകരാക്രമണത്തിലും പ്രീണന രാഷ്ട്രീയം കളിക്കുന്ന നേതാക്കൾ അത്തരം നടപടികൾ തിരുത്താൻ തയ്യാറാവണം; നിരപരാധികളായ വിനോദ സഞ്ചരികളെ ക്രൂരമായി കൊലപ്പെടുത്തിയ പാക് ഭീകരരെ പറ്റി പറയുമ്പോൾ എന്തിനാണ് എം എ ബേബ  (13 hours ago)

കൊച്ചിയിൽ ജനിച്ച് അന്തർദ്ദേശീയ തലത്തിൻ നേട്ടങ്ങൾ ഉണ്ടാക്കിയ അതുല്യ പ്രതിഭ; ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (13 hours ago)

അതിജീവന പോരാട്ടത്തിൻ്റെ മുഹൂർത്തങ്ങളുമായി നരിവേട്ട; ഒഫീഷ്യൽ ട്രെയിലർ പുറത്ത്  (14 hours ago)

Malayali Vartha Recommends