ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ കാര്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട നാലംഗ സംഘത്തെ അറസ്റ്റ് ചെയ്ത് നവി മുംബൈ പൊലീസ്
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ കാര്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട നാലംഗ സംഘത്തെ അറസ്റ്റ് ചെയ്ത് നവി മുംബൈ പൊലീസ്. ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായതെന്നാണ് സൂചനകളുള്ളത്.
ധനഞ്ജയെന്ന അജയ് കശ്യപ്, ഗൗരവ് ഭാട്ടിയയെന്ന നാഹ്‌വി, വാസ്പി ഖാനെന്ന വാസിം ചിക്‌ന, വാസിം ഖാനെന്ന ജാവേദ് ഖാന്‍ എന്നിവരാണ് പിടിയിലായത്. ഇതുമായി ബന്ധപ്പെട്ട് 17ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ലോറന്‍സ് ബിഷ്‌ണോയ്, അന്‍മോല്‍ ബിഷ്‌ണോയ്, സംപത് നെഹ്‌റ, ഗോള്‍ഡി ബ്രാര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് .
"https://www.facebook.com/Malayalivartha