സിനിമ ചിത്രീകരണത്തിനിടെ നടി പ്രിയങ്ക ചോപ്രക്ക് പരിക്ക്...
സിനിമ ചിത്രീകരണത്തിനിടെ നടി പ്രിയങ്ക ചോപ്രക്ക് പരിക്ക്. ദ ബ്ലഫ് എന്ന ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കവെയാണ് കഴുത്തിന് മുറിവേറ്റത്. പ്രിയങ്ക തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ചുകൊണ്ട് ഇക്കാര്യം വെളിപ്പെടുത്തിയത്.'എന്റെ ജോലിയിലെ പ്രഫഷനല്‍ അപകടങ്ങള്‍' എന്ന് കുറിച്ചുക്കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
നേരത്തെ, പ്രിയങ്ക ചോപ്ര 'ദ ബ്ലഫ്' എന്ന സിനിമയുടെ പിന്നാമ്പുറ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.സിനിമയുടെ ക്ലാപ്പ് ബോര്‍ഡ്, സംവിധായകന്‍ ഫ്രാങ്ക് ഇ ഫ്‌ളവേഴ്‌സ്, ഛായാഗ്രാഹകന്‍ ഗ്രെഗ് ബാള്‍ഡി എന്നിവരായിരുന്നു ദൃശ്യത്തില്‍.
ദ ബ്ലഫിന് കൂടാതെ ഹെഡ് ഓഫ് സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിലും പ്രിയങ്ക അഭിനയിക്കുന്നുണ്ട്. ഇദ്രിസ് എല്‍ബ, ജോണ്‍ സിന എന്നിവരാണ് ഹെഡ് ഓഫ് സ്റ്റേറ്റിലെ മറ്റു താരങ്ങള്‍.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പ്രിയങ്ക ചോപ്ര. സിനിമ വിശേഷങ്ങള്‍ കൂടാതെ സ്വകാര്യ സന്തോഷങ്ങളും പങ്കുവെക്കാറുണ്ട്.
https://www.facebook.com/Malayalivartha