നടി വരലക്ഷ്മി ശരത്കുമാറിന്റെയും നിക്കോളായ് സച്ച്ദേവിന്റെയും വിവാഹ ആഘോഷങ്ങള്‍ ആരംഭിച്ചു
നടി വരലക്ഷ്മി ശരത്കുമാറിന്റെയും നിക്കോളായ് സച്ച്ദേവിന്റെയും വിവാഹ ആഘോഷങ്ങള്‍ ആരംഭിച്ചു. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നു.
ഞായറാഴ്ച വൈകുന്നേരമായിരുന്നു താരത്തിന്റെ മെഹന്ദി ചടങ്ങുകള്‍ നടന്നത്. രാധിക ശരത്കുമാറിന്റെ മകള്‍ റയാനെ മിഥുനാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ചൊവ്വാഴ്ച ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വരലക്ഷ്മിയും നിക്കോളായിയും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു വരലക്ഷ്മിയുടെയും നിക്കോളായിയുടെയും വിവാഹനിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്.
"
https://www.facebook.com/Malayalivartha