സ്വപ്ന സാക്ഷാത്കാര നിമിഷം... ഹിന്ദി സംഗീത റിയാലിറ്റി ഷോ സൂപ്പര്‍സ്റ്റാര്‍ സിംഗര്‍ ത്രീയുടെ വിജയിയായത് കേരളത്തില്‍ നിന്നുള്ള ഏഴുവയസ്സുകാരന്‍
ഹിന്ദി സംഗീത റിയാലിറ്റി ഷോ സൂപ്പര്‍സ്റ്റാര്‍ സിംഗര്‍ ത്രീയുടെ വിജയിയായത് കേരളത്തില്‍ നിന്നുള്ള ഏഴുവയസ്സുകാരനായ ആവിര്‍ഭവ്. മാസ്മരികശബ്ദത്തിലൂടെ സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്ന കുട്ടി ഗായകനാണ് കേരളത്തിലെ ഇടുക്കിയില്‍ നിന്നുള്ള ആവിര്‍ഭവ്.
മറ്റൊരു മത്സാര്‍ഥിയായ അഥര്‍വ് ബക്ഷിക്കൊപ്പമാണ് ആവിര്‍ഭവ് വിജയം പങ്കിട്ടത്. ഇരുവര്‍ക്കും 10 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും.
'സ്വപ്ന സാക്ഷാത്കാര നിമിഷമാണിത്. നിങ്ങളുടെ എല്ലാ പിന്തുണയും പ്രാര്‍ത്ഥനയും അനന്തമായ സ്‌നേഹവും കൊണ്ടാണ് ഇത് സംഭവിച്ചത്. ഈയവസരത്തില്‍ ഷോയുടെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി. ദൈവത്തിന് നന്ദി.' എന്നാണ് വിജയത്തിന് ശേഷം ആവിര്‍ഭവ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.
റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍ ആവിര്‍ഭവിനെ വിശേഷിപ്പിക്കുന്നത് ഗായകരിലെ ഷാരൂഖ് ഖാന്‍ എന്നാണ് . 'ചിട്ടി ആയി ഹേ' എന്ന ഗാനം ആലപിച്ചതോടെയാണ് ആവിര്‍ഭവിന്റെ പ്രശസ്തിയിലേക്കുള്ള യാത്ര ആരംഭിച്ചത്, വിധികര്‍ത്താക്കളെയും കാഴ്ചക്കാരെയും തന്റെ കഴിവ് കൊണ്ട് വിസ്മയിപ്പിക്കാന്‍ ആവിര്‍ഭവിന് സാധിച്ചു. ഗായിക നേഹ കക്കാര്‍ ആയിരുന്നു ഈ സീസണിലെ സൂപ്പര്‍ ജഡ്ജ്.
ഉദിത് നാരായണ്‍ ഉള്‍പ്പെടെ നിരവധി ഗായകരുടെ പ്രശംസ പിടിച്ചു പറ്റാന്‍ ആവിര്‍ഭവിനായിട്ടുണ്ട്. ഈ സീസണിലെ തന്നെ മികച്ച പ്രകടനങ്ങളില്‍ ഒന്ന് എന്നായിരുന്നു ഇതിനെ അവതാരകന്‍ വിശേഷിപ്പിച്ചത്. ക്യൂട്ട്നെസും ആലാപന മികവുംകൊണ്ട് കേരളത്തിന് പുറത്തും ആരാധകരെയുണ്ടാക്കാന്‍ അഭിനവിന് കഴിഞ്ഞു. രാജേഷ് ഖന്ന സ്പെഷ്യല്‍ എപ്പിസോഡില്‍ 'കോരാ കാഗസ്', 'മേരെ സപ്നോ കി റാണി' തുടങ്ങിയ ഗാനങ്ങളും ആവിര്‍ഭവിന് കൂടുതല്‍ ആരാധകരെ നേടിക്കൊടുത്തു.ഇടുക്കി സ്വദേശിയായ ആവിര്‍ഭവിന്റെ മാതാപിതാക്കള്‍ സന്ധ്യയും സജിമോനുമാണ്. അനിര്‍വിഹിയയാണ് സഹോദരി. അനിര്‍വിഹിയയും റിയാലിറ്റി ഷോ താരമാണ്.
"
https://www.facebook.com/Malayalivartha