Widgets Magazine
15
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണൂര്‍ ജയിൽമോചിതനായി.


അസാധാരണ നീക്കവുമായി ഹൈക്കോടതി! പ്രതിഭാഗം അഭിഭാഷകരടക്കം ഹാജരാകാന്‍ ഹൈക്കോടതി


ബോച്ചെ തരംഗമാകുന്നു... പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍; ജാമ്യത്തിനായി നെട്ടോട്ടം ഓടിയ വക്കീലന്‍മാര്‍ ഞെട്ടിപ്പോയി


കുട്ടിക്കളിയല്ല സമാധി... കല്ലറ പൊളിക്കാതെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കണമെന്ന് മകന്‍ സനന്ദന്‍; മണിയനില്‍ നിന്നും ഗോപന്‍ സ്വാമിയിലേക്കുള്ള വളര്‍ച്ച ഗൂഗിളില്‍ ട്രെന്‍ഡിംഗ്


അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ ബസ് സ്റ്റാന്‍ഡിലേക്കു പോയ നഴ്‌സിങ് കോളജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം

പരസ്യത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി മോശം പെരുമാറ്റം: ശ്രീകുമാർ മേനോൻ വിവാദങ്ങളിൽ നിറയുമ്പോൾ...

27 AUGUST 2024 04:42 PM IST
മലയാളി വാര്‍ത്ത

പരസ്യത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി സംവിധായകൻ തന്നോട് മോശമായി പെരുമാറി എന്ന ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനും കുരുങ്ങിയിരിക്കുകയാണ്. എറണാകുളത്തെ ക്രൗൺ പ്ലാസ എന്ന ഹോട്ടലിൽ പരസ്യത്തിന്റെ കാര്യം പറഞ്ഞ് വിളിച്ചു വരുത്തി മോശമായി പെരുമാറി എന്നാണ് നടി ആരോപിക്കുന്നത്. നടി ഇ മെയിൽ വഴി പോലീസിന് പരാതി നൽകിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർ നടിയെ ഫോണിൽ ബന്ധപെട്ടു. നിലവിൽ കേരളത്തിന്‌ പുറത്താണ് ഈ ജൂനിയർ ആർട്ടിസ്റ്റ്. നാട്ടിലെത്തി ഉടൻ മൊഴി നൽകും എന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.

പക്ഷെ ശ്രീകുമാർ വാർത്തകളിൽ നിറയുമ്പോൾ നടി മഞ്ജു വാര്യരും വിവാദങ്ങളിൽ നിറയുകയാണ്. ശ്രീകുമാര്‍ സമൂഹമാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തിയെന്നും മോശക്കാരിയാണെന്ന് വരുത്താന്‍ ശ്രമിച്ചുവെന്നും മഞ്ജു വാരിയർ 2019ൽ പരാതി നല്കിരുന്നു. പിന്നാലെ തൃശൂര്‍ സി ബ്രാഞ്ച് എസിപി സി.ഡി.ശ്രീനിവാസന് മുന്നിൽ മൊഴിയും നൽകി. എന്നാൽ ഇരുവർക്കുമിടയിൽ ഉണ്ടായ പകയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ മഞ്ജു വാര്യർ മാധ്യമങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്തിയിട്ടില്ല.

ശ്രീകുമാർ മേനോൻ അപകടത്തിൽപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി ആണ് മഞ്ജു പരാതി നൽകിയത്. താൻ ഒപ്പിട്ടു നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗിക്കുന്നതായി മഞ്ജു പരാതിയിൽ ആരോപിക്കുകയായിരുന്നു. പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ശ്രീകുമാർ മേനോനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതി മഞ്ജു കൈമാറിയത്. ഒടിയൻ സിനിമയ്ക്കു പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിനു പിന്നിൽ ശ്രീകുമാറാണന്നും പരാതിയിൽ എടുത്ത് പറയുന്നു.

സത്രീത്വത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു ശ്രീകുമാർ മേനോന്റെ പ്രവർത്തനങ്ങൾ. പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് ശ്രീകുമാർ മേനോന്റെ 'പുഷ്' എന്ന പരസ്യ കമ്പനിയുമായി കരാറില്‍ ഏർപ്പെട്ടിരുന്നു. ഈ കരാറിൽ നിന്ന് പിന്മാറിയതോടെയാണ് കരിയറിനെയും വ്യക്തി ജീവിതത്തെയും അപമാനിക്കുന്ന തരത്തിൽ ശ്രീകുമാർ മേനോൻ പ്രചാരണം നടത്തിയത് എന്നാണ് മഞ്ജു പറഞ്ഞത്. പിന്നാലെ ശ്രീകുമാർ ഒരു ഫേസ്ബുക്ക് പോസ്റ്റും ഇട്ടു.

 

 

മഞ്ജു വാര്യര്‍ എനിക്കെതിരേ നല്‍കിയ പരാതിയെക്കുറിച്ച് ഞാന്‍ അറിഞ്ഞിട്ടുള്ളത് മാധ്യമ വാര്‍ത്തകളില്‍ നിന്നു മാത്രമാണെന്നും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കും, മാത്രമല്ല നിരവധി കാര്യങ്ങള്‍ പറയാതെ പറയുന്ന പോസ്റ്റില്‍ എനിക്കും മഞ്ജുവിനും അറിയുന്ന 'എല്ലാ സത്യങ്ങളും' അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുമെന്നും പറയുന്നുണ്ട്. സിനിമാ ലോകത്തെ പടലപ്പിണക്കത്തിന്റെ പുതിയ അധ്യായമാണ് മഞ്ജു വാര്യരുടെ പരാതിയിലൂടെ അന്ന് പുറത്ത് വന്നത്. കൂടാതെ നടിയ്‌ക്കെതിരെ അഞ്ചരക്കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കാണിച്ച് നടി ശീതൾ തമ്പി നോട്ടീസ് അയച്ചിരുന്നു.

ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നായിരുന്നു ആരോപണം. ഫുട്ടെജിന്റെ നിർമാതാവ് കൂടിയാണ് മഞ്ജു. ഷൂട്ടിംങ്ങിനിടെ ശീതളിനു പരിക്കേറ്റിട്ടും ആംബുലൻസ് പോലും ഒരുക്കിയില്ലെന്ന് നോട്ടീസിൽ പറയുന്നു. സ്റ്റാൻഡ് ചിത്രീകരണത്തിനിടെ പരിക്കേറ്റുവെന്നാണ് അഭിഭാഷകൻ പറയുന്നത്. നഷ്ടപരിഹാരം നൽകാമെന്ന് കമ്പനി പറഞ്ഞിട്ടും വാക്ക് പാലിച്ചില്ലെന്നും പറയുന്നു. എന്തായാലും ശ്രീകുമാർ വാർത്തകളിൽ നിറയുമ്പോൾ മഞ്ജുവും വാർത്തകളിൽ വലിച്ചിഴയ്ക്കപ്പെടുകയാണ്.

 

 

അതേ സമയം നടൻ ബാബുരാജിനെതിരെയും സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും ആരോപണം ഉന്നയിച്ച ജൂനിയർ ആർടിസ്റ്റ് ഇ മെയിൽ വഴി പൊലീസിന് പരാതി നൽകി. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർ നടിയെ ഫോണിൽ ബന്ധപെട്ടു. നിലവിൽ കേരളത്തിന്‌ പുറത്താണ്. നാട്ടിലെത്തി ഉടൻ മൊഴി നൽകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി... വീട്ടുമുറ്റത്തെ കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (12 minutes ago)

കുടുംബ വഴക്കിനെ തുടര്‍ന്ന് കരിക്കോട്ടക്കരി പതിനെട്ടേക്കറിലെ കായംമാക്കല്‍ മറിയക്കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ മരുമകളെ ജീവപര്യന്തം തടവിനും 50,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ച് കോടതി  (22 minutes ago)

എല്ലാം എല്ലാം മായ... മരണമടഞ്ഞെന്നു കരുതി 'മൃതദേഹം' മോര്‍ച്ചറിയിലേക്ക്; സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ പവിത്രന്‍ ജീവിതത്തിലേക്ക്; വിശ്വസിക്കാനാവാതെ ബന്ധുക്കള്‍  (33 minutes ago)

ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണൂര്‍ ജയിൽമോചിതനായി.  (41 minutes ago)

കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഇനി പുതിയ ആസ്ഥാന മന്ദിരം.... പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയാഗാന്ധി ഇന്ന് നിര്‍വഹിക്കും  (43 minutes ago)

അസാധാരണ നീക്കവുമായി ഹൈക്കോടതി! പ്രതിഭാഗം അഭിഭാഷകരടക്കം ഹാജരാകാന്‍ ഹൈക്കോടതി  (55 minutes ago)

ബോച്ചെ തരംഗമാകുന്നു... പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍; ജാമ്യത്തിനായി നെട്ടോട്ടം ഓടിയ വക്കീലന്‍മാര്‍ ഞെട്ടിപ്പോയി  (1 hour ago)

കുട്ടിക്കളിയല്ല സമാധി... കല്ലറ പൊളിക്കാതെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കണമെന്ന് മകന്‍ സനന്ദന്‍; മണിയനില്‍ നിന്നും ഗോപന്‍ സ്വാമിയിലേക്കുള്ള വളര്‍ച്ച ഗൂഗിളില്‍ ട്രെന്‍ഡിംഗ്  (1 hour ago)

എടക്കാട് ബീച്ച് റോഡ് റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (2 hours ago)

മത്സ്യവുമായി പോയ ഓട്ടോറിക്ഷ അപകടത്തില്‍പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം....  (2 hours ago)

അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ ബസ് സ്റ്റാന്‍ഡിലേക്കു പോയ നഴ്‌സിങ് കോളജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍... പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പ്ലസ് ടു പരീക്ഷയ്‌ക്കൊപ്പം  (2 hours ago)

മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍  (3 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു....  (3 hours ago)

Malayali Vartha Recommends