മമ്മൂട്ടിക്കും മോഹന്‍ലാലിനും മുകളില്‍ നിന്ന് മലയാള സിനിമ ഭരിക്കും മുമ്പ്, ദിലീപിനെ ഒതുക്കാൻ കോക്കസ് ഉണ്ടായി...
മിമിക്രിയിൽ തുടങ്ങി സഹസംവിധായകനായി പിന്നീട് സൂപ്പർ താരമായി വളർന്ന് താരമാണ് ദിലീപ്. അവസാനം മലയാള സിനിമയെ സമ്പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു പവര്‍ ഗ്രുപ്പിലെ അംഗമായി തന്നെ മാറി. ജനപ്രിയനായകൻ എന്ന നിലയിൽ വളരെ അംഗീകാരമുള്ള നടനായിരുന്നു ദിലീപ് .. നടിയെ ആക്രമിച്ചകേസ് വരുന്നതിനു മുൻപ് ഇറങ്ങിയ ദിലീപ് സിനിമകളെല്ലാം ഹിറ്റായി. മഞ്ജു വാര്യരെ ഡിവോഴ്സ് ചെയ്തപ്പോഴും കാവ്യാ യെ വിവാഹം കഴിച്ചപ്പോഴുമെല്ലാം പ്രേക്ഷകർ ദിലീപിന്റെ കൂടെത്തന്നെ നിന്നു, എന്നാൽ നടി ആക്രമണക്കേസിൽ ദിലീപ് ആരോപണവിധേയനായതോടെ കാറ്റ് കാറ്റ് മാറി വീശി. ഇതിനിടെ ദിലീപിനെ സിനമാ രംഗത്ത് നിന്നും ഒതുക്കാന്‍ താരങ്ങളുടെ ഇടയില്‍ നിന്ന് തന്നെ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും പ്രൊഡക്ഷൻ കണ്‍ട്രോളർ രാജന്‍ മണക്കാട് വെളിപ്പെടുത്തുന്നു.
പഞ്ചാബിഹൗസ് എന്ന് ചിത്രം എടുക്കുമ്പോള്‍ ദിലീപ് ഒന്നുമല്ല. എന്നാല്‍ ആ കഥാപാത്രം ജനങ്ങള്‍ക്ക് നല്ല രീതിയില്‍ ഇഷ്ടപ്പെട്ടു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കഥാപാത്രം ചെയ്യാന്‍ ദിലീപിനേക്കാള്‍ ഉചിതമായി ആളുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ചിത്രത്തില്‍ വളരെ രസകരമായിട്ട് അദ്ദേഹം അഭിനയിച്ചു. ദിലീപിനെകൊണ്ട് മാത്രമേ ആ കാഥാപാത്രം ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നു. ഹരിശ്രി അശോകന്‍, ജനാർദ്ദന്‍ തുടങ്ങിയവരൊക്കെ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇവരൊക്കെ കയ്യില്‍ നിന്നും ഇടും. അങ്ങനെ ഇടുന്നുണ്ടെങ്കില്‍ അത് ഓവർ ആകില്ല. അത് സംവിധായകർക്കും ഉറപ്പായിരുന്നു. കോടിക്കണക്കിന് രൂപയാണ് അന്ന് ആ ചിത്രം ഉണ്ടാക്കിയത്. അതില്‍ നിന്നും കിട്ടിയ ലാഭം കൊണ്ടാണ് ഇളമുറത്തമ്പുരാന്റെ നിർമ്മാതാവ് രക്ഷപ്പെട്ടത്. അതായത് പഞ്ചാബിഹൗസിന്റെ കളക്ഷനിലൂടെ അദ്ദേഹം രക്ഷപ്പെട്ടു. അതില്ലായിരുന്നെങ്കില്‍ നിർമ്മാതാവ് കഷ്ടപ്പെട്ടു പോയേനെയെന്നും രാജന്‍ മണക്കാട് വ്യക്തമാക്കുന്നു.
ഇന്നും ദിലീപിന് കൊടുക്കുന്ന കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുന്നത് തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പൊലീസ് കഥാപാത്രമൊക്കെ അദ്ദേഹത്തിന് യോജിച്ചെന്ന് വരില്ല. എന്നാല്‍ പൃഥ്വിരാജിനെ കണ്ടാല്‍ അതുണ്ട്. ദിലീപ് സെലക്ട് ചെയ്യുന്ന സിനിമകള്‍ തനിക്ക് പ്രകടനം നടത്താന് സാധിക്കുന്ന സിനിമകളാണ്. ഒരോ സിനിമകളും അതിന് ഉദാഹരണമാണ്. കൊടുക്കുന്ന കഥാപാത്രം അദ്ദേഹം വ്യത്തിക്ക് ചെയ്യും. ദിലീപിനെ സംബന്ധിച്ച് പുള്ളി തെറ്റ് ചെയിതിട്ടുണ്ടോ ഇല്ലോ എന്നുള്ളത് നമുക്ക് വ്യക്തല്ല. പക്ഷെ ചില ചില കാര്യങ്ങള്‍ അദ്ദേഹത്തിലേക്ക് പോയി.
അതുകൊണ്ടാണ് അയാളെ എല്ലാവരും കുറ്റക്കാരനാണ് കാണുന്നത്. അത് സിനിമാ കരിയറിനെ നല്ല രീതിയില്‍ ബാധിച്ചു. ദിലീപ് അസിറ്റന്റ് ഡയറക്ടറായിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് കണ്ട ദിലീപിനെ തന്നെയാണ് ഞാന്‍ ഇന്നും കാണുന്നത്. നമ്മളെയൊക്കെ അദ്ദേഹം ഓർമ്മിക്കും. ആ ഒരു പ്രശ്നം ഇല്ലായിരുന്നെങ്കില്‍ ദിലീപ് മമ്മൂട്ടിക്കും മോഹന്‍ലാലിനും മുകളില്‍ നിന്ന് മലയാള സിനിമ ഭരിച്ചേനെ. അദ്ദേഹത്തെ ഒതുക്കാന്‍ ഒരു കോക്കസ് ഉണ്ടായിരുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ദിലീപിന് ഇനി അങ്ങോട്ട് നിർണായക ദിനങ്ങളാണ്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്‍റെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. അവസാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിൻ്റെ വിസ്താരം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൂർത്തീകരിക്കുകയായിരുന്നു. ആകെ 261 സാക്ഷികളെയാണ് കേസില്‍ ഇതുവരെ വിസ്തരിച്ചത്. നവംബറില്‍ കേസില്‍ വിധിയുണ്ടാകുമെന്നാണ് സൂചന. ഇനി പ്രതികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ഈ മാസം 26 മുതല്‍ അവസരം നല്‍കും. ക്രിമിനല്‍ നടപടിച്ചട്ടം 313 പ്രകാരം പ്രതിഭാഗത്തിന് പറയാനുള്ളതു കൂടി കേട്ട ശേഷം നവംബറില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് വിധി പറഞ്ഞേക്കും.
https://www.facebook.com/Malayalivartha