ഗായിക പത്മഭൂഷൺ ശാരദ സിൻഹ അന്തരിച്ചു
ബീഹാർ കോകിലയെന്ന് അറിയപ്പെടുന്ന പ്രശസ്ത നാടൻപാട്ട് ഗായിക പത്മഭൂഷൺ ശാരദ സിൻഹ അന്തരിച്ചു. 72 വയസായിരുന്നു പ്രായം. അർബുദ ബാധിതയായി ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഒക്ടടോബർ 25ന് ാണ് ശാരദയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
2017ലാണ് മൾട്ടിപ്പിൾ മൈലോമ എന്ന അസുഖം ഇവർക്ക് സ്ഥിരീകരിച്ചത്. ബീഹാറിന്റെ പരമ്പരാഗത സംഗീതം ജനപ്രിയമാക്കുന്നതിൽ വലിയ പങ്ക് വഹിച്ച ഗായികയാണ് ശാരദ സിൻഹ. കലാരംഗത്ത് അവർ നൽകിയ സംഭാവനകൾ പരിഗണിച്ച് 2018ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ തുടങ്ങിയവർ വിയോഗത്തിൽ അനുശോചനമറിയിച്ചു. മകൻ അൻഷുമാൻ സിൻഹ ആണ് മരണവാർത്ത സ്ഥിരീകരിച്ചത്. ശാരദ സിൻഹയുടെ ഭർത്താവ് ബ്രാജ് കിഷോർ സിൻഹ ആഴ്ച്ചകൾക്ക് മുൻപാണ് മരിച്ത്ണപ്പെട്ട. തലയടിച്ചു വീണതിനെ തുടർന്നായിരുന്നു മരണം.
https://www.facebook.com/Malayalivartha