കണ്ണീര്‍ക്കാഴ്ചയായി... ഇന്ത്യന്‍ ടെലിവിഷന്‍ താരം അമന്‍ ജെയ്സ്വാള്‍ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു...
കണ്ണീര്‍ക്കാഴ്ചയായി... ഇന്ത്യന്‍ ടെലിവിഷന്‍ താരം അമന്‍ ജെയ്സ്വാള്‍ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു. ജോഗേശ്വരി ഹൈവേയില്‍ ജെയ്സ്വാളിന്റെ ബൈക്കില്‍ ട്രക്ക് ഇടിച്ചായിരുന്നു അപകടം നടന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇരുപത്തിമൂന്നുകാരനായ അമന്‍ ജെയ്സ്വാള്‍ ധര്‍ത്രീപുത്ര നന്ദിനി എന്ന സീരിയലിലൂടെ ജനപ്രിയനായിരുന്നു. അപകടം നടന്ന് അരമണിക്കൂറിനുള്ളില്‍ത്തന്നെ മരണം സംഭവിച്ചെന്ന് അമന്റെ സുഹൃത്ത് അഭിനേഷ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. മുംബൈയിലെ കാമാ ആശുപത്രിയില്‍ ഉടന്‍ എത്തിച്ചിരുന്നു. എങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha