നടന്‍ ദേബ് മുഖര്‍ജി അന്തരിച്ചു... വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബയിലെ ആശുപത്രിയിലായിരുന്നു അന്ത്യം

നടന്‍ ദേബ് മുഖര്‍ജി അന്തരിച്ചു... വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബയിലെ ആശുപത്രിയിലായിരുന്നു അന്ത്യ
നടന്‍ ദേബ് മുഖര്‍ജി (83) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ രാവിലെ 9.30ഓടെ മുംബയിലെ ആശുപത്രിയിലായിരുന്നു അന്ത്യമുണ്ടായത്. ചലച്ചിത്ര മേഖലയിലെ പ്രശസ്തമായ മുഖര്‍ജി കുടുംബാംഗമാണ്.
ഫില്‍മാലയ സ്റ്റുഡിയോസ് സ്ഥാപകനും നിര്‍മ്മാതാവുമായ ശശധര്‍ മുഖര്‍ജിയുടേയും സതീദേവിയുടേയും മകനാണ്്. ഇന്നലെ വൈകുന്നേരം നാലിന് ജുഹുവിലെ പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.
അതേസമയം സംബന്ധ് എന്ന സിനിമയിലൂടെയാണ് ദേബ് സിനിമയിലെത്തിയത്. ഏക് ബാര്‍ മുസ്‌കുരാ ദോ, ജോ ജീത്താ വഹി സികന്ദര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായി. 2009ല്‍ വിശാല്‍ ഭരദ്വാജിന്റെ കാമീനേ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
സംവിധായകന്‍ അയാന്‍ മുഖര്‍ജി, സുനിത എന്നിവരാണ് മക്കള്‍. ബോളിവുഡ് നടനും സംവിധായകനും നിര്‍മ്മാതാവുമായ അശുതോഷ് ഗവാരികര്‍ മരുമകനാണ്.
"
https://www.facebook.com/Malayalivartha