ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റേത് ആത്മഹത്യ തന്നെ: റിയ ചക്രവര്‍ത്തിക്ക് പങ്കില്ലെന്ന് ഉറപ്പിച്ച് സിബിഐ

ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റേത് ആത്മഹത്യ തന്നെയാണെന്നും റിയ ചക്രവര്‍ത്തിക്ക് പങ്കില്ലെന്നും ഉറപ്പിച്ച് സിബിഐ. അന്വേഷണം പൂര്‍ത്തിയാക്കി മുംബൈ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മരണത്തില്‍ ദുരൂഹതയില്ലെന്നും സുശാന്തിന്റെ സുഹൃത്തായിരുന്ന നടി റിയ ചക്രവര്‍ത്തിക്ക് മരണത്തില്‍ ഏതെങ്കിലും തരത്തില്‍ പങ്കുള്ളതായി കണ്ടെത്താനായില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ജൂണിലാണ് സുശാന്തിനെ മുംബൈയിലെ വസതിയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സുശാന്തിന്റെ മരണത്തെപ്പറ്റി ആദ്യം അന്വേഷിച്ച മുംബൈ പൊലീസ് മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ എത്തിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ അട്ടമിറിയുണ്ടായെന്ന് സുശാന്തിന്റെ കുടുംബം ആരോപണം ഉയര്‍ത്തിയതോടെ അന്വേഷണം മറ്റ് ഏജന്‍സികളിലേക്കും എത്തുകയായിരുന്നു. മുംബൈ പൊലീസിന് ശേഷം ഇ.ഡി, നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) എന്നീ ഏജന്‍സികളും കേസ് അന്വേഷിച്ചിരുന്നു. പിന്നീടാണ് കേസ് സിബിഐ അന്വേഷിച്ചത്.
ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ 'എം.എസ്.ധോണി അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന ചിത്രത്തില്‍ 'ധോണി'യായി എത്തിയ സുശാന്ത്, സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ താരം, അവതാരകന്‍, നര്‍ത്തകന്‍ എന്നീ നിലകളിലും പ്രശസ്തനായിരുന്നു.
https://www.facebook.com/Malayalivartha