ബോളിവുഡ് നടന്‍ മനോജ് കുമാര്‍ അന്തരിച്ചു.... മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു അന്ത്യം

ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ബോളിവുഡ് നടന്‍ മനോജ് കുമാര്‍ (87) അന്തരിച്ചു. മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു അന്ത്യം.
ദേശഭക്തി ചിത്രങ്ങളിലൂടെ പ്രശസ്തനാണ്. സംവിധായകന്‍, തിരക്കഥാകൃത്ത്, എഡിറ്റര്‍ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധ നേടി. പുരബ് ഔര്‍ പശ്ചിമ്, ക്രാന്തി, റോട്ടി, കപട ഔര്‍ മകാന്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. ദേശഭക്തി സിനിമകളിലൂടെ പ്രശസ്തനായ മനോജ് കുമാറിനെ 'ഭരത് കുമാര്‍' എന്നായിരുന്നു ആരാധകര്‍ സ്‌നേഹത്തോടെ വിളിച്ചിരുന്നത്.
ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് പുറമേ ഏഴ് ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1992ല്‍ പത്മശ്രീയും 2015ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി ഇന്ത്യ ഗവണ്‍മെന്റ് അദ്ദേഹത്തെ ആദരിച്ചു.
1964 ല്‍ രാജ് ഖോസ്ലയുടെ മിസ്റ്ററി ത്രില്ലറായ 'വോ കൗന്‍ തി' എന്ന ചിത്രമാണ് നായകനായി മനോജ് കുമാറിന് വലിയ ബ്രേക്ക് നല്‍കിയ സിനിമ. ഏഴ് സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha