പ്രശസ്ത ബോളിവുഡ് നിര്‍മാതാവ് സലിം അക്തര്‍ അന്തരിച്ചു....

പ്രശസ്ത ബോളിവുഡ് നിര്‍മാതാവ് സലിം അക്തര്‍ (82) അന്തരിച്ചു. കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സംബന്ധമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു.
1996ല്‍ സലിം അക്തര്‍ നിര്‍മിച്ച 'രാജാ കി ആയേഗി ബരാത്ത്' എന്ന ചിത്രത്തിലൂടെയാണ് റാണി മുഖര്‍ജി ഹിന്ദി സിനിമയിലേക്ക് വരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം 2005ല്‍, 'ചാന്ദ് സാ റോഷന്‍ ചെഹ്റ' യിലൂടെ തമന്ന ഭാട്ടിയയേയും സിനിമയിലെത്തിച്ചു. പിന്നീട് ഇരുവരും ബോളിവുഡ് അടക്കി വാഴുന്ന താരങ്ങളായി മാറി. 1980ലും 1990ലും അക്തര്‍ തന്റെ അഫ്താബ് പിക്‌ചേഴ്‌സ് ബാനറില്‍ നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ നിര്‍മിച്ചു.
ബത്വാര(1989), ലോഹ(1987), ഖയാമത്ത് (1983), ബാസി (1995), ഇസ്സത്ത് (1991), ഫൂള്‍ ഔര്‍ അങ്കാര്‍ (1993), ആദ്മി (1993), ബാദല്‍ (2000), ദൂത് കാ കര്‍സ് (1990) തുടങ്ങിയ ചിത്രങ്ങള്‍ സലിം അക്തര്‍ നിര്‍മിച്ചവയാണ്.
റാണി മുഖര്‍ജി, തമന്ന ഭാട്ടിയ തുടങ്ങിയ താരങ്ങളെ നായികാപദവിയില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ്.
https://www.facebook.com/Malayalivartha