3 ദിവസം കൊണ്ട് 100 കോടി, ധൂം ത്രീ 100 കോടി ക്ലബില്‍
ധൂം ത്രീ 100 കോടി ക്ലബിലേക്ക്. മൂന്ന് ദിവസം കൊണ്ട് തീയേറ്ററുകളില്‍ നിന്ന് 108.59 കോടിയാണ് ലഭിച്ചത്. സിനിമ മോശമാണെങ്കിലും കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഇത് ഇന്ത്യന്‍ സിനിമയിലെ സര്‍വ്വകാല റെക്കോര്‍ഡ് ആണ്. ഷാറൂഖ് ഖാന്റെ ചെന്നൈ എക്‌സപ്രസ്സിനേയും ഹൃത്വിക് റോഷന്റെ ക്രിഷ് ത്രിയുടേയും കളക്ഷന്‍ റെക്കോര്‍ഡുകളെ ആമിറിന്റെ ധൂം ത്രി ഇതിനകം ഭേദിച്ചു.
4500 തീയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. ആദ്യ ദിനം മാത്രം 36.22 കോടിയാണ് കളക്ട് ചെയ്തത്. തമിഴിലും തെലുങ്കിലും സിനിമ റിലീസ് ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് കിട്ടിയ 2.8 കോടി രൂപകൂടി ചെര്‍ത്താണ് കണക്ക്. സമ്മിശ്ര പ്രതികരണം ലഭിച്ചതോടെ രണ്ടാം ദിവസം സിനിമ കാണാനുള്ള തിരക്ക് അല്‍പം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. കളക്ഷനില്‍ ഏതാണ് 10 ശതമാനത്തോളം കുറവാണ് രണ്ടാം ദിവസം ഉണ്ടായത്. 33.36 കോടി രൂപയാണ് ലഭിച്ചത്.
എന്നാല്‍ ഞായറഴ്ച ആരാധാകര്‍ തീയേറ്ററുകളിലേക്ക് ഇടിച്ച് കയറി. 39 കോടി രൂപയില്‍ അധികമാണ് മൂന്നാം ദിവസം കളക്ഷന്‍ നേടിയത്. മൂന്ന് ദിവസം കൊണ്ട് 108.58 കോടി രൂപ. ഷാറൂഖിന്റെ ചെന്നൈ എക്‌സ് പ്രസ് ആദ്യ ആഴ്ചയില്‍ നേടിയത് 105.37 കോടി രൂപയായിരുന്നു. ഇതായിരുന്നു ബോളിവുഡിലെ റെക്കോര്‍ഡ്. പെയ്ഡ് പ്രിവ്യൂ കൂടി ഉള്‍പ്പെട്ടതായിരുന്നു ചെന്നൈ എക്‌സപ്രസിന്റെ കളക്ഷന്‍ റെക്കോര്‍ഡ്. എന്നാല്‍ ധൂം 3 ഇതിനെയെല്ലാം വെറും മൂന്ന് ദിവസം കൊണ്ടാണ് മറികടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha