ഫൈന്‍ഡിങ് ഫാനിയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി
ബോളിവുഡ് ചിത്രമായ ഫൈന്‍ഡിങ് ഫാനിയുടെ റിലീസിങ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. ചിത്രത്തിന്റെ പേരില്‍ തെറ്റായിട്ടൊന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഫാനിയെന്ന പ്രയോഗം അശ്ലീലമാണെന്നും അതിനാല്‍ ചിത്രത്തിന്റെ പേരില്‍ നിന്നും പാട്ടുകളില്‍ നിന്നും പോസ്റ്ററുകളില്‍ നിന്നും ഈ വാക്ക് നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ദീപിക പദുക്കോണിനെയും അര്‍ജുന്‍ കപൂറിനെയും നായികാ നയകന്‍മാരാക്കി ഹോമി അദജാനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നസറുദ്ദീന്‍ഷാ, ഡിംപിള്‍ കപാഡിയ, പങ്കജ് കപൂര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha