സല്‍മാന്‍ഖാന്റെ പത്രസമ്മേളനം ഫോട്ടോഗ്രാഫര്‍മാര്‍ ബഹിഷ്‌ക്കരിച്ചു
ബോളിവുഡ്താരം സല്‍മാന്‍ഖാന്റെ പത്രസമ്മേളനം ഫോട്ടോഗ്രാഫര്‍മാര്‍ ബഹിഷ്‌ക്കരിച്ചു. സല്‍മാന്‍ അവതാരകനായുള്ള ബിഗ്‌ബോസ് ടിവി ഷോയുടെ ഷട്ടാം സീസണു മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ നിന്നാണ് ഫോട്ടോഗ്രാഫര്‍മാര്‍ വിട്ടു നിന്നത്. സല്‍മാന്റെ എല്ലാ ചടങ്ങുകളും ബഹിഷ്‌ക്കരിക്കാന്‍ ഫോട്ടോഗ്രാഫര്‍മാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
അതെസമയം താന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നാണ് താരം പ്രതികരിച്ചത്. തന്റെ ചിത്രമെടുക്കുന്നതില്‍ നിന്ന് അവരെ തടഞ്ഞിട്ടില്ല. അവര്‍ എന്നെ ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്. അത് അവര്‍ ശാന്തമായി ചെയ്യട്ടെ എന്നാണ് സല്‍മാന്‍ പ്രതികരിച്ചത്. ഫോട്ടോഗ്രാഫര്‍മാരുമായി സന്ധിചെയ്യുമൊ എന്ന ചോദ്യത്തിന് തനിക്ക് അവരുമായി പ്രശ്‌നമൊന്നുമില്ലെന്നാണ് സല്ലു പറഞ്ഞത്.
https://www.facebook.com/Malayalivartha