അർബുദ ബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിൽ; നടനും നിർമ്മാതാവും ടി-സീരീസ് സഹ ഉടമയുമായ കൃഷൻ കുമാറിൻ്റെ മകൾ തിഷ കുമാർ അന്തരിച്ചു
നടനും നിർമ്മാതാവും ടി-സീരീസ് സഹ ഉടമയുമായ കൃഷൻ കുമാറിൻ്റെ മകൾ തിഷ കുമാർ അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. 20 വയസ്സായിരുന്നു. കൃഷൻ കുമാറിൻ്റെയും താന്യ സിംഗിൻ്റെയും മകളാണ്.
കാൻസർ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കുടുംബം ചികിത്സയ്‌ക്കായി ജർമ്മനിയിൽ പോയി. . കുടുംബം വളരെ സങ്കടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും ബന്ധുക്കൾ അഭ്യർത്ഥിച്ചു. 1995ൽ പുറത്തിറങ്ങിയ 'ബേവാഫ സനം' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് കൃഷൻ കുമാർ അറിയപ്പെടുന്നത്.
https://www.facebook.com/Malayalivartha