70 വർഷത്തെ കരിയറിൽ 28 ഗ്രാമി അവാർഡുകൾ...ഇതിഹാസ സംഗീത സംവിധായകൻ ക്വിൻസി ജോൺസ് അന്തരിച്ചു
അമേരിക്കൻ ഇതിഹാസ സംഗീത സംവിധായകൻ ക്വിൻസി ജോൺസ് അന്തരിച്ചു. തൊണ്ണൂറു വയസായിരുന്നു പ്രായം. മൈക്കൽ ജാക്‌സൺ, ഫ്രാങ്ക് സിനാത്ര എന്നിവരോടൊപ്പം പ്രവർത്തിച്ചിട്ടുള്ള ക്വിൻസി, തന്റെ 70 വർഷത്തെ കരിയറിൽ 28 ഗ്രാമി അവാർഡുകളാണ് നേടിയത്. ഞായറാഴ്ച രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്.
കാലിഫോർണിയയിലെ ബെൽ എയറിലെ വസതിയിൽ വെച്ചായിരുന്നു മരണം. 1990 ലെ ബാക്ക് ഓൺ ദി ബ്ലോക്ക് എന്ന ആൽബത്തിലൂടെ ആറ് ഗ്രാമി അവാർഡുകൾ ആണ് അദ്ദേഹത്തിന് ലഭിച്ചത്. മൂന്ന് തവണ പ്രൊഡ്യൂസർ ഓഫ് ദി ഇയർ ബഹുമതി ലഭിച്ചു.
മൈക്കൽ കെയ്ൻ അഭിനയിച്ച 1969 ൽ പുറത്തിറങ്ങിയ ദി ഇറ്റാലിയൻ ജോബ് എന്ന് ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് ഒരുക്കിയും അദ്ദേഹമാണ്. മൈക്കൽ ജാക്‌സനുമൊന്നിച്ച് 1979ൽ സോളോ ആൽബമായ ഓഫ് ദവാൾ നിർമിച്ചതോടെയാണ് അദ്ദേഹം കൂടുതൽ ജനപ്രീതി നേടിയത്.
2001ലാണ് ക്യു എന്ന പേരുള്ള ആത്മകഥ പുറത്തിറങ്ങുന്നത്. ഇതിന്റെ ഓഡിയോ പതിപ്പിന് 2002ൽ മികച്ച സ്‌പോക്കൺ വേഡ് ആൽബത്തിനുള്ള ഗ്രാമി പുരസ്‌കാരം ലഭിച്ചു. മൂന്ന് തവണ വിവാഹിതനായ അദ്ദേഹത്തിന് ഏഴ് മക്കളുണ്ട്.
https://www.facebook.com/Malayalivartha