പ്രശസ്ത ഹോളിവുഡ് നടന്‍ വാല്‍ കില്‍മര്‍ അന്തരിച്ചു....

ബ്രൂസ് വെയ്ന്‍, ജിം മോറിസണ്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ പ്രശസ്ത ഹോളിവുഡ് നടന്‍ വാല്‍ കില്‍മര്‍ (65) അന്തരിച്ചു. ന്യുമോണിയ ബാധിച്ചാണ് മരണമെന്ന് അദ്ദേഹത്തിന്റെ മകള്‍ മെഴ്സിഡസ് കില്‍മര്‍ അറിയിച്ചു.
'ബാറ്റ്മാന്‍ ഫോറെവര്‍' എന്ന ചിത്രത്തിലെ ബ്രൂസ് വെയ്ന്‍ എന്ന കഥാപാത്രത്തിലൂടെയും 'ദി ഡോര്‍സ്' എന്ന ചിത്രത്തിലെ ജിം മോറിസണ്‍ എന്ന കഥാപാത്രത്തിലൂടെയുമാണ് കില്‍മര്‍ ശ്രദ്ധേയനാകുന്നത്. ലൊസാഞ്ചലസില്‍ ജനിച്ച കില്‍മര്‍, വളര്‍ന്നത് ചാറ്റ്സ്വര്‍ത്തിലാണ്. ഹോളിവുഡ് പ്രഫഷനല്‍ സ്‌കൂളിലും ജൂലിയാര്‍ഡ് സ്‌കൂളിലുമായാണ് പഠനം .
്
1984ല്‍ 'ടോപ്പ് സീക്രട്ട്' എന്ന സ്പൂഫ് ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു. 1991ല്‍ പുറത്തിറങ്ങിയ 'ദി ഡോര്‍സ്' എന്ന സിനിമയില്‍ അവതരിപ്പിച്ച 'മോറിസണ്‍' എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവതത്തിലെ ഏറ്റവും അവിസ്മരണീയമായ വേഷങ്ങളിലൊന്നാണ്. ് കില്‍മറിന്റെ പ്രശസ്തമായ ചിത്രങ്ങളില്‍ ചിലതാണ് 'ടോപ്പ് ഗണ്‍', 'റിയല്‍ ജീനിയസ്', 'വില്ലോ', 'ഹീറ്റ്', 'ദ് സെയിന്റ്' .
"
https://www.facebook.com/Malayalivartha