ചരിത്രമാകാന്‍ വസന്തത്തിന്‍ കനല്‍വഴികളില്‍
മലയാളത്തിലെ അതിവിപുല ക്യാന്‍വാസുകളില്‍ വിടര്‍ന്ന ചലച്ചിത്ര കാവ്യങ്ങളുടെ നിരയിലേക്ക് ചരിത്രത്തില്‍ ഇടംതേടുന്ന ഒരു ചിത്രം കൂടി \'വസന്തത്തിന്‍ കനല്‍വഴികളില്‍\'
മൂവായിരം അഭിനേതാക്കള്‍. ഏഴു സംഗീത സംവിധായകരും ഇരുപതു ഗായകരും. ദക്ഷിണാമൂര്‍ത്തി സ്വാമി അവസാനമായി സംഗീതം നല്കിയ ചിത്രം. എണ്‍പതാം വയസ്സില്‍ പി കെ മേദിനി ഗായികയും അഭിനേത്രിയുമായി അരങ്ങിലെത്തുന്നു. തമിഴ് നടന്‍ സമുദ്രക്കനിയാണ് സഖാവ് കൃഷ്ണപിള്ളയായി ചരിത്രത്തില്‍ ഇടംപിടിക്കുന്നത്.
1940 വരെയുള്ള കേരളീയ ഗ്രാമീണജീവിതത്തിന്റെ, പ്രത്യേകിച്ച് കര്‍ഷകസമരങ്ങളുടെ നേര്‍ക്കാഴ്ച പകരുന്ന ഒരു ബിഗ് ബഡ്ജറ്റ് സിനിമ. ശ്രീ അനില്‍ നാഗേന്ദ്രനാണ് സംവിധായകന്‍. റിതേഷ്, സുരഭി, മുകേഷ്, സിദ്ധിഖ്, സമുദ്രക്കനി, തുടങ്ങി അനേകം താരങ്ങള്‍.
ജന്മിഗൃഹങ്ങളും,വയലും കളപ്പുരയും മെതിക്കളങ്ങളും വില്ലുവണ്ടികളും, ചെമ്മണ്‍ പാതകളും പല്ലക്കും , ആനക്കൊട്ടിലുകളും ഏറുമാടങ്ങളും ചെറ്റപ്പുരകളും ഒളിത്താവളങ്ങളും ഉള്‍പ്പടെ കേരളത്തിന്റെ ഒരു കാലത്തെ ഒരുക്കിയത് കലാസംവിധായകന്‍ കെ കൃഷ്ണന്‍കുട്ടി. പെരുമ്പാവൂര്‍ രവീന്ദ്രനാഥും കൈതപ്രവും,എം കെ അര്‍ജുനന്‍ മാഷും യേശുദാസും ചിത്രയും സി ജെ കുട്ടപ്പനും ഒരുമിക്കുന്ന സംഗീതവാഹിനി വസന്തത്തിന്റെ കനല്‍വഴി കളിലൂടെ വിപ്ലവവീര്യത്തോടെ അലയടിക്കുന്നു. സഖാവ് കൃഷ്ണപിള്ളയും എകെജിയും, ഇഎംഎസും കനല്‍വഴികളില്‍ ജ്വാല പടര്‍ത്തുന്നു.
കേരളത്തില്‍ അങ്ങോളമിങ്ങോളം ഏക്കര്‍ കണക്കിന് വയലുകളില്‍ കൊയ്ത്തും മെതിയും യഥാര്‍ഥമായി ചിത്രീകരിച്ചു വര്‍ഷങ്ങളെടുത്താണ് ഈ മഹാസംരഭം റിലീസിനെത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha