ഓര്‍മയുണ്ടോ ഈ മുഖം പ്രണയാര്‍ദ്രം
പ്രണയാര്‍ദ്രമായൊരു ചിത്രമാണ് ഓര്‍മയുണ്ടോ ഈ മുഖം. വിനീത് ശ്രീനിവാസനും നമിത പ്രമോദും ജോഡികളായ ചിത്രം നവാഗതനായ അന്‍വര്‍ സാദത്താണ് ഒരുക്കിയത്. ഓരോ ദിവസവും ഓര്‍മകള്‍ നഷ്ടപ്പെടുന്ന നിത്യ എന്ന പെണ്‍കുട്ടിയുടെയും ഉത്കണ്ഠയും ഭയവും കാരണം നിസാര കാര്യങ്ങള്‍ പോലും മറക്കുന്ന ഗൗതം എന്ന ചെറുപ്പക്കാരന്റെയും കഥയാണ് ചിത്രം പറയുന്നത്. മെമന്റോ, ഗജനി, 51 ഡേയ്‌സ് എന്നീ ചിത്രങ്ങളാണ് സിനിമയ്ക്ക് ഇന്‍സിപിരേഷന്‍.
വാഹനാപകടത്തില്‍ മെമ്മറി ഡിസോഡര്‍ സംഭവിച്ച നിത്യയെ പ്രണയിക്കാന്‍ ഗൗതമും സുഹൃത്ത് അപൂര്‍വയും നടത്തുന്ന ശ്രമങ്ങള്‍ തിയറ്ററുകളില്‍ ചിരിപടര്‍ത്തുന്നു. അപൂര്‍വയായി അജുവര്‍ഗീസ് തിളങ്ങുന്നു. മലയാളികള്‍ക്ക് വലിയ പരിചിതമല്ലാത്ത സാന്‍ഡ് ആര്‍ട്ട് എന്ന കല ചിത്രത്തില്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ടൈറ്റാനിക്ക് എന്ന സിനിമയിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് നിത്യ സാന്‍ഡ് ആര്‍ട്ട് നടത്തുന്നത്. അത് തന്നെ തിയറ്ററില്‍ തിരയിളക്കം സൃഷ്ടിക്കുന്നു.
വിനീത് ശ്രീനിവാസന്റെ അഭിനയം അത്ര മെച്ചമല്ലെങ്കിലും സംവിധായകന്റെയും ക്യാമറാമാന്റെയും മിടുക്കില്‍ അത് ഓവര്‍കം ചെയ്യാനായി. ജിത്തു ദാമോദര്‍ എന്ന ക്യാമറാമാന്‍ ഭാവിയുടെ വാഗ്ദാനമാണ്. ഓരോ ഷോട്ടും എത്ര മനോഹരമായി അദ്ദേഹം പകര്‍ത്തിയിരിക്കുന്നു. വെളിച്ചത്തിന് ദൃശ്യവിതാനത്തില്‍ ഇത്രയും പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്ന ചിത്രം കൂടിയാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha