ഡോള്‍ഫിന്‍ രസകരം
സുരേഷ് ഗോപി, അനൂപ്‌മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദീപന്‍ സംവിധാനം ചെയ്ത ഡോള്‍ഫിന്‍ രസകരമാകുന്നു. കല്‍പ്പനയും മേഘ്‌നാരാജുമാണ് സുരേഷ് ഗോപിയുടെ നായികമാര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന മണിച്ചന്‍ മദ്യദുരന്തക്കേസിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ഭാഷയില്‍ സുരേഷ് ഗോപി കസറുന്നു. ഞാന്‍ ഏകനാണ് എന്ന സിനിമയില്‍ സത്യന്‍ അന്തിക്കാട് എഴുതിയ ഓ..മൃദുലേ... എന്ന ഗാനം ചിത്രത്തില്‍ റീമിക്‌സ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നത് ഹൃദ്യമായിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തില്‍ ഡോള്‍ഫിന്‍സ് എന്ന ബാര്‍ നടത്തുന്ന പനയമുട്ടം സുരയ്ക്ക് സമൂഹത്തിലും വീട്ടിലും വേണ്ടത്ര പരിഗണന കിട്ടുന്നില്ല. വിദ്യാഭ്യാസമില്ലാത്തതാണ് പ്രശ്‌നം. അങ്ങനെയിരിക്കെ സുരയ്ക്ക് മൃത്യുസംഭവിക്കാനിടയുണ്ടെന്നും എന്നാല്‍ ഒരു സ്ത്രീ വഴി അത് ഒഴിഞ്ഞ് പോകാന്‍ സാധ്യതയുണ്ടെന്നും ജ്യോല്‍സ്യന്‍ പറയുന്നു. മരണഭയത്തില്‍ സുരയ്ക്ക് എന്ത് ചെയ്യണമെന്നറിയില്ല. സുരയും സുഹൃത്തുക്കളും കടപ്പുറത്ത് ഇരിക്കുമ്പോള്‍ ഒരു കുപ്പി തിരയടിച്ച് സുരയുടെ ദേഹത്ത് വീഴുന്നു. കുപ്പിക്കുള്ളില്‍ ഒരു പേപ്പറില്‍ എന്തോ എഴുതിയിട്ടുണ്ട്. അത് ഒരു പെണ്‍കുട്ടിയായിരുന്നു. ജ്യോല്‍സ്യന്‍ പറഞ്ഞ പെണ്‍കുട്ടി ഇതാണെന്ന് സുഹൃത്തുക്കള്‍ പറയുന്നതോടെ അവളെ തേടിയുള്ള യാത്ര തുടങ്ങുന്നു.
പ്രണയവും തമാശയും വിരഹവും പകയും എല്ലാം കൂട്ടി ചേര്‍ത്ത്് എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന വിധത്തിലാണ് ദീപന്‍ ഡോള്‍ഫിന്‍ അവതരിപ്പിച്ചിരിക്കുന്നത്. ജിത്തു ദാമോദറിന്റെ ദൃശ്യഭംഗി ചിത്രത്തിന് മാറ്റ് കൂട്ടുന്നു. മസില് പിടിക്കാതെ സുരേഷ് ഗോപി അഭിനയിച്ചു എന്നതും ശ്രദ്ധേയമാണ്. കല്‍പ്പനയുടെയും സുരാജ് വെഞ്ഞാറമൂടിന്റെയും കഥാപാത്രങ്ങള്‍ ഏറെ വ്യത്യസ്തവും സരസവുമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha