പണം വേണം പ്രണയവും, പ്രിയാമണി ട്വിറ്ററില്‍
തെന്നിന്ത്യന്‍ താരം പ്രിയാമണിക്ക് പണം വേണം, അതുപോലെ പ്രണയവും. നല്ലൊരു പങ്കാളിയെ കണ്ടത്തി പ്രണയിക്കണമെന്നാണ് പ്രിയാമണിയുടെ ആഗ്രഹവും. കഴിഞ്ഞ ദിവസം താരം ട്വീറ്റ് ചെയ്ത ഒരു ചിത്രത്തിന്റെ തലക്കെട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
തന്റെ പങ്കാളിയെ കണ്ടെത്തണം എന്നും പ്രണയിക്കണം എന്നും വിവാഹം ചെയ്യണമെന്നും പറയുന്ന വാചകത്തില്‍ തന്നെ ധാരാളം പണമുണ്ടാക്കണമെന്നും വിവാഹശേഷം ലോകം ചുറ്റണമെന്നും കുട്ടികള്‍ പിറക്കണമെന്നും മുത്തശ്ശിയാവണമെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
നേരത്തെ പ്രിയാമണിയും ചാനല്‍ അവതാരകന്‍ ഗോവിന്ദ് പദ്മസൂര്യയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത താരം തളളിക്കളഞ്ഞിരുന്നു. തനിക്ക് ആരോടെങ്കിലും പ്രണയമുണ്ടെങ്കില്‍ അത് മറച്ചുവയ്‌ക്കേണ്ട കാര്യമില്ലെന്നായിരുന്നു പ്രിയയുടെ പ്രതികരണം. അതെല്ലാം ചിലരുടെ തോന്നലാണ്. ഒരു ചാനല്‍ പരിപാടിയിലെ ജഡ്ജായി പ്രിയയും അവതാരകനായി ഗോവിന്ദും പ്രവര്‍ത്തിക്കുന്നതിനിടെയായിരുന്നു ഗോസിപ്പുകള്‍ ച്രചരിച്ചത്.ഗോവിന്ദും പ്രിയയും ഒരുമിച്ചുനില്‍ക്കുന്ന ഒരു ഫോട്ടോ ട്വീറ്റ് ചെയ്തതാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പരക്കാന്‍ കാരണമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha