ലാലിന്റെ ചോദ്യം കേട്ട് മിത്ര ഞെട്ടി
സിനിമയുടെ സെറ്റില്‍ എപ്പോഴും സല്ലപിച്ചു കൊണ്ടിരുന്ന മിത്രയോട് മോഹന്‍ലാല്‍ ചോദിച്ചു. നീ ഒരാളുമായി ഇഷ്ടത്തിലല്ലേ എന്ന്. ലാലിന്റെ അപ്രതീക്ഷിതമായ ചോദ്യം കേട്ട് മിത്ര ഞെട്ടിപ്പോയി. പിന്നെ ഒന്നും ഒളിച്ചുവെക്കാന്‍ നോക്കിയില്ല. തനിക്ക് പ്രണയമുണ്ടെന്ന് എങ്ങനെ മനസിലായെന്ന് ചോദിച്ചപ്പോള്‍ മുഖഭാവം കണ്ടാണ് താന്‍ തിരിച്ചറിഞ്ഞതെന്നായിരുന്നു ലാലിന്റെ മറുപടി.
തെന്നിന്ത്യന്‍ താരം മിത്ര കുര്യന്‍ വിവാഹിതയാകുന്ന കാര്യവും, സംഗീത രംഗത്ത് പ്രശസ്തനായ വില്യംസ് ഫ്രാന്‍സാണ് മിത്രയുടെ വരനെന്നും വാര്‍ത്ത വന്നിട്ട് അധികനാളായില്ല. എന്നാല്‍ ഈ പ്രണയത്തെക്കുറിച്ചും പ്രണയകാലത്തെക്കുറിച്ചും മിത്ര ഇതുവരെ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പ്രണയം ലാലേട്ടന്‍ കൈയോടെ പൊക്കിയപ്പോഴായിരുന്നു കാമുകനെക്കുറിച്ച് നടി മനസ് തുറന്നത്. മിത്രയ്ക്കു വേണ്ടി വില്യം ഒരുക്കിയ ഒരു ഗാനം കേട്ട് ആസ്വദിച്ചിരിക്കുമ്പോഴാണ് ലാലിന്റെ ചോദ്യം. 2012ല്‍ ആണ് കീ ബോര്‍ഡ് ആര്‍ടിസ്റ്റ് വില്യം ഫ്രാന്‍സിസുമായി മിത്ര പ്രണയത്തിലാവുന്നത്. ഒരു അമേരിക്കന്‍ ഷോയ്ക്കു പോകുമ്പോഴാണ് ആദ്യം കാണുന്നതു തന്നെ. കീ ബോര്‍ഡ് ആര്‍ടിസ്റ്റാണ് വില്യം. ഒന്നരമാസത്തോളം അമേരിക്കന്‍ പരിപാടിയുണ്ടായിരുന്നു. അതിനിടെയാണ് പ്രണയം പൊട്ടിവിരിഞ്ഞത്. ജനുവരി 17ന് കൊച്ചിയില്‍ വച്ചാണ് ഇരുവരുടെയും മിന്നുകെട്ട്. പ്രണയം വീട്ടുകാരെ അറിയിച്ചപ്പോള്‍ എതിര്‍പ്പൊന്നുമില്ലാതെ സമ്മതിച്ചു.
മോഹന്‍ലാല്‍ ചിത്രത്തിലുടെ എത്തിയെങ്കിലും മിത്രയ്ക്ക് ശരിക്കും ബ്രേക്ക് ലഭിച്ചത് സിദ്ദിഖിന്റെ \'ബോഡി ഗാര്‍ഡ്\' എന്ന ചിത്രത്തിലൂടെയായിരുന്നു ചിത്രത്തിന്റെ തമിഴ് പതിപ്പ് \'കാവലന്‍\' എന്ന പേരില്‍ ചിത്രീകരിച്ചപ്പോഴും മിത്രയ്ക്ക് അതില്‍ റോളുണ്ടായിരുന്നു. നിരവധി മലയാളം തമിഴ് സിനിമകളില്‍ അഭിനയിച്ച മിത്രാ കുര്യന്‍ ഒടുവില്‍ അഭിനയിച്ച മലയാളം ചിത്രം \' ഒരു കൊറിയന്‍ പട\'മാണ്.
ഏകദേശം 200 സിനിമകളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് വില്യംസ്. പ്രശസ്തരായ നിരവധി സംഗീതജ്ഞര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഴലിന്റെ ആഴങ്ങളില്‍, നാട്ടു വഴിയോരത്തെ പൂമരക്കൊമ്പില്‍, നിന്നോടെനിക്കുള്ള പ്രണയം, തുടങ്ങിയവയാണ് വില്യംസിന്റെ ശ്രദ്ധേയമായ ഗാനങ്ങള്‍.യുവാക്കള്‍ക്കിടയില്‍ ഹരമായ \'മെമ്മറീസി\'ലെ ടൈറ്റില്‍ സോംഗും വില്യംസിന്റെ കൈമുദ്ര പതിഞ്ഞതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha