മലയാള നടിമാര്‍ക്ക് തലവേദനയായി വാട്‌സ്ആപ്
ഞങ്ങളും മനുഷ്യരാണ്. ഞങ്ങള്‍ക്കും ഈ സമൂഹത്തില്‍ ജീവിക്കണം. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ ഓര്‍ക്കുക. നിങ്ങളുടെ അമ്മമാരുടെയോ പെങ്ങമ്മാരുടെയോ ചിത്രമാമെങ്കില്‍ നാമിങ്ങനെ ചെയ്യുമോ? നടിമാരും മനുഷ്യരാണെന്ന് മനസ്സിലാക്കി ദയ്‌വു ചെയ്തു അല്‍പം സംസ്‌കാരത്തോടെയും വിവേകത്തോടെയും പെരുമാറാന്‍ ശ്രമിക്കണമെന്ന് വാട്‌സ് ആപില്‍ തങ്ങളുടേതെന്ന് പ്രചരിക്കുന്ന വീഡിയോകള്‍ക്കെതിരെ ഒരു പ്രമുഖ നടിയുടെ പ്രതികരണം ഇതായിരുന്നു
വാട്‌സ്ആപിലൂടെ പ്രചരിക്കുന്ന വ്യജവീഡിയോകള്‍ തങ്ങള്‍ക്ക് തലവേദനയാകുന്നുവെന്ന് മലയാള നടിമാര്‍. തങ്ങളുടേതെന്ന് പറഞ്ഞ് ആരൊക്കെയോ വ്യാജവീഡിയോകള്‍ പ്രചരിപ്പിക്കുന്നതാണ് നടിമാര്‍ക്ക് തലവേദനയാവുന്നത്. പല നടിമാരും ഇതിനെതിരെ രംഗത്ത് വന്നെങ്കിലും സത്യവസ്ഥ പുറത്തുകൊണ്ടുവരാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.
ലക്ഷ്മി റായിയുടേതെന്ന പേരില്‍ പ്രചരിച്ച വ്യാജ വിഡിയോയുടെ സത്യാവസ്ഥ വെളിവാക്കാന്‍ ഒടുവില്‍ നടി തന്നെ നേരിട്ടെത്തി. അപര്‍ണ നായരുടെ ബിക്കിനി ചിത്രമെന്ന പേരില്‍ പടര്‍ന്ന ചിത്രത്തിനെതിരെ ആ നടിയും രംഗത്തെത്തി. യുവനടി അന്‍സിബയ്ക്കും നേരിടേണ്ടി വന്നിരുന്നു ഇതേ അവസ്ഥ. അതുപോലെ മഞ്ജു പിള്ള, കാവ്യ മാധവന്‍, അമല പോള്‍ അങ്ങനെ സൈബര്‍ ലോകത്തെ ഫോട്ടോഷോപ്പ് ഇരകളായവര്‍ ഏറെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha