ടി.പി ചന്ദ്രശേഖരന്റെ ഭാര്യ രമയായത് അച്ഛന്‍ പറഞ്ഞിട്ട്: ദേവി അജിത്ത്
ഒഞ്ചിയത്തെ ആര്‍.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരന്റെ ജീവിതം സിനിമയാകുമ്പോള്‍ കാമുകിയും ഭാര്യയുമായ രമയുടെ വേഷത്തില്‍ ദേവി അജിത്ത് എത്തുന്നു. ചിത്രത്തില്‍ ദേവിക്ക് രണ്ട് ഗെറ്റപ്പാണുള്ളത്. രമയുടെ കോളജ് കാലത്തെ ലുക്കും ഇപ്പോഴുള്ള രൂപവും. കോളജ് കാലത്തെ രൂപം കണ്ടിട്ട് ചന്ദ്രശേഖരന്റെ മകന്‍ ദേവിയോട് പറഞ്ഞു:അമ്മയെ പോലെ തന്നെയുണ്ട് ചേച്ചിയും. തന്റെ അച്ഛന്‍ പറഞ്ഞിട്ടാണ് ഈ ചിത്രത്തില്‍ അഭിനയിച്ചതെന്ന് ദേവി പറഞ്ഞു. തനിക്ക് രാഷ്ട്രീയം ഇല്ല. ഒരുപാട് ദുരിതം അനുഭവിച്ച ഒരു കുടുംബത്തിന് വേണ്ടിയാണ് ടി.പി 51 എന്ന സിനിമയില്‍ അഭിനയിക്കുന്നത്, പണമൊന്നും വാങ്ങിയിട്ടില്ല.
ടി.പിയും രമയും തമ്മിലുള്ള കോളജ് കാലത്തെ പ്രണയവും മറ്റ് രംഗങ്ങളും ചിത്രീകരിച്ചപ്പോള്‍ രമയും ഒപ്പമുണ്ടായിരുന്നെന്ന് ദേവി അജിത്ത് പറഞ്ഞു. ടി.പി രമയെ പെണ്ണ് കാണാന്‍ ചെന്നപ്പോള്‍ ധരിച്ചിരുന്ന അതേ നിറമുള്ള ഹാഫ് സാരിയും ബ്ലൗസുമാണ് സിനിമയിലും ദേവി ഉപയോഗിച്ചത്. വിവാഹ സീനുകളിലും അതുപോലെയായിരുന്നു. ചിത്രീകരണം പുരോഗമിക്കുന്തോറും രമയുടെ വീട്ടിലെ ഒരംഗമായി ഞാന്‍ എന്ന തോന്നലാണ് ഉണ്ടായത്. ടി.പി ജനിച്ച് വളര്‍ന്ന മണ്ണില്‍ തന്നെയായിരുന്നു ചിത്രീകരണം. പൊലീസ് സുരക്ഷയോടെയായിരുന്നു ഷൂട്ടിംഗ്.
ടി.പിയെ ഒഞ്ചിയത്തുകാര്‍ എത്രത്തോളം സ്‌നേഹിച്ചിരുന്നെന്ന് ഷൂട്ടിംഗിനിടെ തനിക്ക് മനസിലായെന്ന് ദേവി പറഞ്ഞു. നാട്ടുകാര്‍ പലതരം ആഹാരം സെറ്റില്‍ ഉണ്ടാക്കിക്കൊണ്ട് തന്നിരുന്നു. വളരെ ചെറിയ ബഡ്ജറ്റില്‍ എടുക്കുന്ന സിനിമയാണ് ഇത്. പക്ഷെ, ഈ സിനിമ പുറത്തിറങ്ങണമെന്ന് അവിടുത്തുകാരുടെ ആഗ്രഹമാണ്. ആര്‍.എം.പിയുടെ നേതാക്കളും മറ്റും താന്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ കാണാന്‍ വന്നിരുന്നെന്നും ദേവി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha