ബെന്യാമന്റെ ആടുജീവിതത്തില്‍ വിക്രം നായകന്‍
ബെന്യാമന്റെ ആടുജീവിതം എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി സംവിധായന്‍ ബ്ലസിയെടുക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് തമിഴ് നടന്‍ വിക്രം. തമിഴിലും മലയാളത്തിലും റിലീസ് ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വിക്രം താല്‍പര്യം പ്രകടിപ്പിച്ചതായാണ് സൂചന.
ഗള്‍ഫില്‍ ജോലി തേടിയെത്തി വഞ്ചിക്കപ്പെട്ട് വര്‍ഷങ്ങളോളം മണലാരണ്യത്തില്‍ ആടുകള്‍ക്കൊപ്പം കഴിയുകയും അവിടെന്ന് അറബിയുടെ കണ്ണ് വെട്ടിച്ച് ദിവസങ്ങളോളം മരുഭൂമിയിലൂടെ പല പ്രതിസന്ധികളിലും പെട്ട് അലഞ്ഞ് തിരിച്ചെത്തുന്ന നജീബ് എന്നയാളുടെ ദുരവസ്ഥയാണ് ആടുജീവിതം എന്ന നോവലില്‍ പറയുന്നത്. ജീവിച്ചിരിക്കുന്ന ഒരാളുടെ അനുഭവകഥ ബെന്യാമിന്‍ നോവലാക്കുകയായിരുന്നു.
ആടുജീവിതം സിനിമയാകുന്നുവെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. ആദ്യം
ചിത്രത്തില്‍ നായകനാകുന്നത് പൃഥ്വിരാജായിരിക്കും എന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ പൃഥ്വിയല്ല, വിക്രമാകും ബ്ലസിയുടെ ആടു ജീവിതത്തിലെ നായകനെന്നാണ് വിക്രം നല്‍കുന്ന സൂചന. ഐ യുടെ പ്രമോഷന് വേണ്ടി കൊച്ചിയിലെത്തിയ വിക്രം പത്രസമ്മേളനത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം സൂചിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha