എന്നെ മാത്രം കുറ്റപ്പെടുത്തുന്നതെന്തിനാ? മമ്മൂക്കായും മുസ്ലിമല്ലേയെന്ന് നടി അന്‍സിബ ഹസ്സന്‍
ഞാന്‍ മുസ്ലിം ആണ്. അഭിനയം എന്റെ തൊഴിലാണ്. സിനിമയില്‍ അഭിനയിച്ചത് കൊണ്ട് മാത്രം നരകത്തില്‍ പോകില്ലന്ന് നടി അന്‍സിബ ഹസന്‍. മമ്മൂക്കായും മുസ്ലിമല്ലേ. അദ്ദേഹം അഭിനയിക്കുന്നില്ലേ? എത്രയോ മുസ്ലിം നടിമാര്‍ അഭിനയിക്കുന്നു. എന്നെ മാത്രം എന്തിനാ കുറ്റപ്പെടുത്തുന്നെ. മുസ്ലിമായതിന്റെ പേരില്‍ സിനിമയില്‍ അഭിനയിക്കുന്നതിനെതിരെ രംഗത്തെത്തിയവര്‍ക്കു മറുപടിയായിട്ടാണ് അന്‍സിബയുടെ പ്രതികരണം. മുസ്ലിം സമുദായത്തില്‍ നിന്ന് ആദ്യമായി സിനിമയിലെത്തുന്ന താരമല്ല താനെന്നും ആ ഗണത്തില്‍ താന്‍ മാത്രം നരകത്തില്‍ പോകില്ലെന്നും അന്‍സിബ തുറന്നടിച്ചു. പരദൂഷണം കണ്ടെത്തുന്നവരാണ് നരകത്തില്‍ പോകുകയെന്ന് പ്രചാരണം നടത്തുന്നവര്‍ ഓര്‍ക്കണമെന്നും അന്‍സിബ പറഞ്ഞു.
ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചു ശ്രദ്ധനേടിയ താരമാണ് അന്‍സിബ ഹസന്‍. അന്‍സിബയുടെതെന്ന തരത്തില്‍ ഗ്ലാമര്‍ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. അതില്‍ നിന്നാണ് അന്‍സിബയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തുടങ്ങിയത്. ശിവ ശിവ എന്ന ചിത്രത്തിനു വേണ്ടി ഫോട്ടോ ഷൂട്ട് ചെയ്തിരുന്നു. ശരീരത്തിന്റെ നിറമുള്ള ഷോസ് സ്‌കിന്‍സ് ഡ്രസ് ധരിച്ചാണ് ഫോട്ടോയെടുത്തിരുന്നത്. ഫോട്ടോ പ്രസിദ്ധീകരിച്ചപ്പോള്‍ അര്‍ധ നഗ്‌നയായ ഫീല്‍ വന്നു. അതോടെയാണ് അന്‍സിബ ഗ്ലാമര്‍ ആയി എന്ന പ്രചാരണം വന്നത്.
ഇതേ തുടര്‍ന്നാണ് അന്‍സിബയുടെ സിനിമാഭിനയത്തെക്കുറിച്ച് സ്വസമുദായത്തില്‍ നിന്നും എതിര്‍പ്പുയര്‍ന്നത്. എന്നാല്‍ ഈ സിനിമ പിന്നീടു നടന്നില്ല. യാഥാസ്ഥിക കുടുംബത്തില്‍ നിന്നാണ് അന്‍സിബ സിനിമയിലെത്തുന്നത്. ചില ബന്ധുക്കള്‍ക്ക് തന്റെ സിനിമാ അഭിനയം ഇഷ്ടപ്പെട്ടില്ലെന്ന് അന്‍സിബ പറയുന്നു. നേരിട്ടു കാണുമ്പോള്‍ സ്‌നേഹം പ്രകടിപ്പിക്കുന്നവര്‍ സോഷ്യല്‍ മീഡിയയിലൂടെ പേരുമാറ്റി ഗുണദോഷിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുകയാണ്. ഉത്തര ചെമ്മീന്‍ എന്ന ചിത്രത്തിലാണ് അന്‍സിബ ഇപ്പോള്‍ അഭിനയിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha