സുരേഷ്‌ഗോപിയുടെ മകള്‍ പാടുന്നു
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ പാടുന്നു. ശ്യാമപ്രകാശ് പുതിയ ചിത്രത്തില്‍ ഇംഗ്ലീഷ് ഗാനമാണ് ആലപിക്കുന്നത്. പാട്ട് എഴുതി കംപോസ് ചെയ്തതും ഭാഗ്യ തന്നെയാണ്. ഭാഗ്യ വളരെ മുമ്പേ എഴുതാറുണ്ട്. പക്ഷെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ അക്കാര്യം അറിയാമായിരുന്നുള്ളൂ. അറിയാവുന്ന എല്ലാവരുടെയും സഹായത്തോടെയും പ്രോത്സാഹനത്തിലൂടെയുമാണ് സിനിമയില്‍ അവസരം ലഭിച്ചത് . ആറ് ഗാനങ്ങളാണ് ജോ വി ലോ എന്ന ചിത്രത്തിലുള്ളത്.
പ്രണയവര്‍ണങ്ങള്‍ എന്ന സിനിമയില്‍ ഉള്‍പ്പെടെ സുരേഷ് ഗോപി പാടിയിട്ടുണ്ട്. മകള്‍ ഭാഗ്യയ്ക്ക് പാടാന്‍ മാത്രമല്ല, എഴുതാനും കംപോസ് ചെയ്യാനുമുള്ള കഴിവുണ്ട്. നവാഗതനായ ശ്യാമപ്രകാശിന്റെ ചിത്രത്തില്‍ അവസരം ലഭിച്ചകാര്യം ഭാഗ്യ തന്നെയാണ് വെളിപ്പെടുത്തിയത്. തുടക്കക്കാര്‍ക്ക് ലഭിയ്ക്കുന്ന അപൂര്‍വ്വമൊരു അവസരമാണിത്. ശ്യാമപ്രകാശ് ഇക്കാര്യത്തില്‍ തന്നെ ഒരുപാട് പിന്തുണച്ചെന്നും താനദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു എന്നും ഭാഗ്യ പറഞ്ഞു.
ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസന്‍ അറിയപ്പെടുന്ന ഗായകനാണ്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ എ.ബി.സി.ഡിയില്‍ പാടിയിരുന്നു. ജയറാമിന്റെ മകന്‍ കാളിദാസനും തെറ്റില്ലാതെ പാടും. നടി കാവ്യാമാധവന്‍ പാട്ടെടുതും. ഒരു ആല്‍ബത്തിന് വേണ്ടി കാവ്യ എഴുതിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha