വീണ്ടും ജനപ്രിയനാക്കാന്‍ ലൈഫ് ഓഫ് ജോസഫ് ജോസൂട്ടി ഒരു ഓട്ടോബയോഗ്രഫി
ദിലീപിനെ പഴയ ജനപ്രിയ നായകനിലേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുകയാണ് സംവിധായകന്‍ ജിത്തു ജോസഫ്. ദൃശ്യത്തിന്റെ വന്‍ വിജയത്തിന് ശേഷമാണ് ജിത്തുവിന്റെ പുതിയ മലയാള സിനിമ. ലൈഫ് ഓഫ് ജോസഫ് ജോസൂട്ടി ഒരു ഓട്ടോബയോഗ്രഫി എന്നാണ് ചിത്രത്തിന്റെ പേര്.
സിനിമയുടെ ചിത്രീകരണം ഹൈറേഞ്ച് മേഖലയില്‍ തുടരുകയാണ്. അയ്യപ്പന്‍കോവില്‍ പഴയ ക്ഷേത്രത്തിനു സമീപമാണ് പ്രധാന ലൊക്കേഷന്‍. 50 ദിവസങ്ങളിലായി രണ്ടു ഷെഡ്യൂളില്‍ ചിത്രം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
കഴിഞ്ഞ ആറിന് ആരംഭിച്ച ആദ്യ ഷെഡ്യൂള്‍ 25 വരെ നീളും. തുടര്‍ന്ന് ന്യൂസിലാന്‍ഡിലാണ് ചിത്രീകരണം. ഇതിനുശേഷം വീണ്ടും അയ്യപ്പന്‍കോവിലില്‍ മടങ്ങിയെത്തും. നിലവില്‍ രണ്ടു വീടുകളുടെ സെറ്റാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇതില്‍ ദിലീപിന്റെ വീട് ആദ്യ ഷെഡ്യൂളിനുശേഷം പൊളിച്ച് ബംഗ്ലാവ് നിര്‍മിക്കും. വിദേശത്തുനിന്നു മടങ്ങിയെത്തുമ്പോഴേക്കും ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
മോഹന്‍ലാലിന്റെ മകന്‍ പ്രണവ് അസിസ്റ്റന്റ് ഡയറക്ടറുടെ റോളില്‍ ലൊക്കേഷനില്‍ സജീവമാണ്. ദിലീപിനെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ജ്യോതി കൃഷ്ണ, വിജയകുമാരി, കലിംഗ ശശി, സുനില്‍ സുഖദ, കൂട്ടിക്കല്‍ ജയചന്ദ്രന്‍, സുധീര്‍ കരമന, ചെമ്പന്‍ വിനോദ്, കൃഷ്ണപ്രഭ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha