അഭിരാമി ആസിഫ് അലിയെ അടിച്ചു
അഭിരാമി ആസിഫ് അലിയുടെ ചെകിട്ടിനടിച്ചു. ഒന്നല്ല പലതവണ! ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിലാണ് കോണ്‍സ്റ്റബിളായ ആസിഫിനെ എസ്.ഐയായ അഭിരാമി മര്‍ദ്ദിച്ചത്. അഭിരാമി ആദ്യമായാണ് പൊലീസ് വേഷത്തില്‍ അഭിനയിക്കുന്നത്. അതോടൊപ്പം ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ്പതിപ്പിലും അഭിനയിക്കുന്നു.
മലയാളത്തില്‍ കനിഹ ചെയ്ത വേഷമാണത്. അരുന്ധതി വര്‍മ എന്ന കഥാപാത്രത്തെയാണ് ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടിയില്‍ അവതരിപ്പിക്കുന്നത്. അരുന്ധതി ബൈക്കിലാണ് സഞ്ചരിക്കുന്നത്. ഷൂട്ടിംഗിനിടയില്‍ അത് വലിയൊരു ചലഞ്ചായിരുന്നു.
അരുന്ധതി ജോലി ചെയ്യുന്ന പൊലീസ് സ്‌റ്റേഷനിലെ ഏക പൊലീസുകാരനാണ് ആസിഫിന്റെ കഥാപാത്രം. അഭിരാമിയും ആസിഫും തമ്മിലുള്ള സീനുകളില്‍ ഒരുപാട് തമാശകളുണ്ട്.
പ്രത്യേകിച്ച് ആസിഫിനെ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍. ആണുങ്ങളെ അങ്ങനെ മൈന്‍ഡ് ചെയ്യുന്ന ഓഫീസറല്ല അരുന്ധതി. അവര്‍ക്ക് അവരുടേതായ രീതികളുണ്ട്. അതില്‍ പെട്ട് കുഴയുകയാണ് ആസിഫിന്റെ പൊലീസുകാരന്‍. ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് ധാരാളം പൊലീസ് കഥകള്‍ പറഞ്ഞ സിനിമകള്‍ കണ്ടിരുന്നു. ശരീരഭാഷയും മറ്റും മനസിലാക്കാന്‍. പിന്നെ പൊലീസ് ബൈക്ക് ഓടിക്കാനും പരിശീലിച്ചു.
2014 എനിക്ക് നല്ല വര്‍ഷമായിരുന്നു. അപ്പോത്തിക്കിരിയിലേത് നല്ല കഥപാത്രമായിരുന്നു. സിനിമയും ശ്രദ്ധിക്കപ്പെട്ടു. അതിന് ശേഷം ധാരാളം അവസരങ്ങള്‍ ലഭിച്ചു. ഹൗ ഓള്‍ഡ് ആര്‍ യുവിലെ വേഷം തമിഴകത്ത് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. ഈ വര്‍ഷം കുറേ നല്ല വേഷങ്ങള്‍ ചെയ്യാനാകും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha