ആരാണ് എബ്രാം ഖുറേഷിക്ക് സ്റ്റീഫൻ നെടുമ്പള്ളിയുമായിയുള്ള ബന്ധം എന്താണ് ? ആരാണ് എബ്രാം ഖുറേഷി ? ലൂസിഫര്‍ 2 എമ്പുരാന്‍ പ്രഖ്യാപിച്ചു ! ഇനി എബ്രാം ഖുറേഷിയുടെ നാളുകൾ

മലയാളസിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ചിത്രമാണ് ‘ലൂസിഫർ’. കോടികൾ കിലുങ്ങുന്ന ബോക്സ് ഓഫീസ് വിപണിയിലേക്കും 100 കോടി ക്ലബ്ബിലേക്കും പിന്നീട് 200 കോടി കളക്ഷൻ എന്ന റെക്കോർഡ് വിജയത്തിലേക്കുമൊക്കെ തലയെടുപ്പോടെ ‘ലൂസിഫർ’ നടന്നുകയറുന്ന കാഴ്ചയാണ് കഴിഞ്ഞുപോയ മാസങ്ങളിൽ മലയാള സിനിമാലോകം കണ്ടത്.ഇപ്പോൾ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ലൂസിഫര്‍ 2 ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘എമ്പുരാന്‍’ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. കൊച്ചിയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത് . മോഹന്‍ലാല്‍, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പൃഥ്വിരാജാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഇത്തവണയും ചിത്രം നിര്‍മ്മിക്കുന്നത്. പ്രഖ്യാപനത്തിനൊപ്പം ലൂസിഫര്‍ 2 വിന്റെതായി ഒരു വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ആദ്യ ഭാഗത്തിന്റെ ക്ലൈമാക്‌സ് രംഗം കാണിച്ചുകൊണ്ടുളള വീഡിയോയിലാണ് രണ്ടാം ഭാഗത്തിന്റെ ടൈറ്റില്‍ കാണിക്കുന്നത്. അടുത്ത വർഷം രണ്ടാം പകുതിയിൽ ചിത്രം ഉണ്ടാകും എന്നും പൃഥ്വിരാജ് അറിയിച്ചു.
മോഹന്‍ലാലിന്റെ അബ്രഹാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് രണ്ടാം ഭാഗത്തിന്റെ കഥ പറയുക. സീക്വല്‍ ആണെന്നു കരുതി ‘ലൂസിഫറില്‍’ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുകയെന്നും പല കഥാപാത്രങ്ങളുടെയും മുന്‍കാലവും പറയുന്ന ചിത്രമായിരിക്കും വരികയെന്നും സംവിധായകൻ പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും വ്യക്തമാക്കി
More than a King..less than a God’- രാജാവിനേക്കാൾ വലിയവനും ദൈവത്തേക്കാൾ ചെറിയവനുമായവൻ’ മറ്റൊരു രീതിയിൽ പറഞ്ഞാൽ ‘തമ്പുരാനും മുകളിലുള്ള ഒരാൾ’- ‘എമ്പുരാൻ’ ആരെന്ന ചോദ്യത്തിന് ‘ലൂസിഫർ’ ടീം നൽകുന്ന ഉത്തരമിതാണ്. നീണ്ട ഇരുപത്തിയാറു വർഷങ്ങൾക്ക് ശേഷമാണ് സ്റ്റീഫൻ നെടുമ്പുള്ളി തന്റെ തട്ടകത്തിൽ മടങ്ങി എത്തുന്നത്. അത്രയും കാലം അയാൾ എവിടെയായിരുന്നു? ഖുറേഷി എബ്രഹാമായുള്ള അയാളുടെ ജീവിതം എന്തായിരുന്നു? ‘ലൂസിഫർ’ കണ്ടിറങ്ങിയപ്പോൾ പ്രേക്ഷകരുടെ മനസ്സിൽ അവശേഷിച്ച എല്ലാ ചോദ്യങ്ങൾക്കും പുകമറകൾക്കുമുള്ള ഉത്തരവുമായിട്ടാവും ‘എമ്പുരാൻ’ വരുന്നതെന്ന സൂചനകളാണ് പൃഥ്വിരാജും ടീമും നൽകുന്നത്. ‘എമ്പുരാനേ’ എന്നു തുടങ്ങുന്ന ഒരു ഗാനം ലൂസിഫറിൽ ഉണ്ടായിരുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ മുരളി ഗോപിയായിരുന്നു ആ ഗാനം രചിച്ചത്.
രണ്ടാം ഭാഗത്തില്‍ ലാലേട്ടനൊപ്പം പൃഥ്വിയുടെ സയിദ് മസൂദ് എന്ന കഥാപാത്രവും മുഴുനീള റോളില്‍ എത്തും. ആദ്യ ഭാഗത്തിനേക്കാള്‍ വലിയ ക്യാന്‍വാസിലാണ് ഇത്തവണ അണിയറ പ്രവര്‍ത്തകര്‍ സിനിമ അണിയിച്ചൊരുക്കുന്നത്. ഇതേക്കുറിച്ച് പൃഥ്വിരാജ് തന്നെ മുന്‍പ് ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു.
‘താരേ തീയേ നെഞ്ചിൽ കത്തും കാവൽ നാളമേ…
ഈ ആളും കാറ്റിൻ കണ്ണിൽ വാഴും മായാമന്ത്രമേ… മാരിപ്പേയേ, കാണാക്കരയെ, ആഴിത്തിര നീയേ…
ഇരുളിൻ വാനിൽ നീറും നീറാ സൂര്യനേ… എതിരി ആയിരം, എരിയും മാനിടം. അതിരിടങ്ങളോ അടർക്കളം… തേടുന്നു, നോറ്റുന്നു, കാക്കുന്നു, വാഴ്ത്തുന്നു… താരാധിപന്മാർ നിന്നെ…എമ്പുരാനേ..’ എന്ന വരികളിൽ തുടങ്ങിയ ഗാനം ആലപിച്ചത് ഉഷാ ഉതുപ്പ് ആണ്. ലൂസിഫറിന്റെ ടൈറ്റിൽ സോങ് അല്ലെങ്കിൽ തീം സോങ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ ഗാനം റിലീസ് വേളയിൽ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിന്റെ തുടർച്ചയെന്നോണം എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ലാൽ ഫാൻസ് നെഞ്ചേറ്റിക്കഴിഞ്ഞു.
എമ്പുരാൻ’ 2021 വിഷുവിനു തിയേറ്ററുകളിൽ എത്തും എന്നാണ് കരുതപ്പെടുന്നത്. താരങ്ങളെ പറ്റി ധാരണയായിട്ടില്ലെന്നും ഷൂട്ടിങ് ലൊക്കോഷനുകളെ കുറിച്ച് ധാരണയായിട്ടുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ‘ലൂസിഫർ’ പോലെ തന്നെ കേരളത്തിലും പുറത്തുമായി ചിത്രീകരണം നടക്കും എന്നും പൃഥ്വിരാജ് വെളിപ്പെടുത്തി.
ഒരു മഞ്ഞുകട്ടയുടെ അറ്റമാണ്’ലൂസിഫർ’ എന്നു മുൻപും ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. ഇനി വരുന്ന സിനിമയിൽ അതിന്റെ ഇന്നർ ലെയറുകൾ എക്സ്പ്ലോർ ചെയ്യാൻ പറ്റുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” എന്നായിരുന്നു മുരളി ഗോപിയുടെ പ്രതികരണം. മോഹൻലാലിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി ‘ലൂസിഫർ’ മാറി എന്നതിലുള്ള സന്തോഷവും ലൂസിഫറിനെ വൻവിജയമാക്കിയ പ്രേക്ഷകരോടുള്ള നന്ദിയും അറിയിച്ചുകൊണ്ടാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ സംസാരിച്ചത്.
‘ലൂസിഫർ’ പ്രേക്ഷകർക്കായി പ്രഖ്യാപിച്ച മത്സരത്തിലെ വിജയികളെ മോഹൻലാലും പൃഥ്വിരാജും മുരളിഗോപിയും ചേർന്ന് തിരഞ്ഞെടുത്തു. ഒപ്പം ചടങ്ങിൽ എമ്പുരാന്റെ ടൈറ്റിൽ ലോഞ്ചും നടന്നു. നിലവില്‍ നൂറാം ദിവസത്തിലേക്കാണ് ആദ്യ ഭാഗം മുന്നേറികൊണ്ടിരിക്കുന്നത്. ലൂസിഫര്‍ 2വിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകരും പ്രേക്ഷകരും ഒന്നടങ്കം കാത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha