കമലിനെതിരെ രൂക്ഷവിമര്‍ശനവുമായി വിനയന്‍ രംഗത്ത്: കമലിന് യോഗ്യതയുണ്ടോ എന്നു വിനയന്‍
സംവിധായകന്‍ കമലിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍ രംഗത്തെത്തി. തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിനാലെ വേദിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കമല്‍ പങ്കെടുത്തതിനെതിരെയാണ് വിനയന്‍ വിമര്‍ശനം ഉന്നയിച്ചത്.
പരിപാടിയില്‍ പങ്കെടുക്കാനുള്ള യോഗ്യത കമലിനുണ്ടോ എന്ന് അദ്ദേഹം തന്നെ ഒന്നു ചിന്തിച്ചാല്‍ കൊള്ളാമെന്ന് വിനയന്‍ പറയുന്നു. തന്നെ വിലക്കി ഒറ്റപ്പെടുത്തുന്നതിന് ആവേശത്തോടെ നിലകൊണ്ടവരില്‍ ഒരാളാണദ്ദേഹമെന്നും ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ വിനയന്‍ വ്യക്തമാക്കുന്നു. വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്.
\' ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കും ബാധകമാണു കമലേ... തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു വേണ്ടി ഇന്നലെ കൊച്ചി ബിനാലെ വേദിയില്‍ കലാകാരന്മാരും സാഹിത്യകാരന്മാരും ഒത്തു ചേര്‍ന്നു എന്ന വാര്‍ത്ത കണ്ടു. വളരെ നല്ല കാര്യമാണ്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരെ നീളുന്ന കൈവിലങ്ങുകളുടെ എണ്ണം കൂടുകയാണ് നമ്മുടെ നാട്ടില്‍. ഇതിനെ ചെറുത്തു തോല്‍പ്പിക്കേണ്ടതു തന്നെയാണ്.
പക്ഷെ അതില്‍ പങ്കെടുക്കാനുള്ള യോഗ്യത സംവിധായകന്‍ കമലിനുണ്ടോ എന്ന് അദ്ദേഹം തന്നെ ഒന്നു ചിന്തിച്ചാല്‍ കൊള്ളാം. തന്റെ കൂടെ മലയാളസിനിമയില്‍ പ്രവര്‍ത്തിച്ച ഒരു സംവിധായകനെക്കൊണ്ട് പണിയെടുപ്പിക്കരുത്, അയാളുടെ കൂടെ നമ്മുടെ സംഘടനയിലെ ഒരാളും സഹകരിക്കരുത് എന്ന് കഴിഞ്ഞ 7 വര്‍ഷമായി കര്‍ശനമായി തീരുമാനമെടുത്ത് നടപ്പാക്കുന്ന കേരളത്തിലെ ഫിലിം ഡയറക്‌ടേഴ്‌സ് യൂണിയന്‍ നേതാവാണദ്ദേഹം. ഇപ്പോള്‍ സെക്രടറിയാണെന്നു തോന്നുന്നു.
അതിനെതിരെ ഒരു വാക്കു പോലും ഉരിയാടിയില്ലെന്നു മാത്രമല്ല വിനയനെ വിലക്കി ഒറ്റപ്പെടുത്തുന്നതിന് ആവേശത്തോടെ നിലകൊണ്ടവരില്‍ ഒരാളാണദ്ദേഹം. കമലിനു ശത്രുതയുള്ളവരെയൊക്കെ വിലക്കാം - മറിച്ച് തനിക്ക് പബ്ലിസിറ്റി കിട്ടുന്ന വേദിയില്‍ പോയി ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു വേണ്ടി പ്രസംഗിക്കാം. ഇതാണോ കമലിന്‌റെ നിലപാട്? സമ്മതിച്ചിരിക്കുന്നു സംവിധായകന്റെ ആദര്‍ശം. വിനയന്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha