സൂപ്പര്‍ താരങ്ങള്‍ക്ക് പണി കൊടുത്ത ചാനലുകള്‍ക്ക് കൈ പൊള്ളും
തിയറ്ററില്‍ ഓടാത്ത താര രഹിത സിനിമകളുടെ സാറ്റലൈറ്റ് എടുക്കാതിരുന്ന ചാനലുകള്‍ സൂപ്പര്‍താരചിത്രങ്ങളുടെ റേറ്റും കുറച്ചതോടെ താരസംഘടനയായ അമ്മ രംഗത്ത്. സംഘടനയുടെ പേരില്‍ ചാനല്‍ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് ചാനലുകളെ വെട്ടിലാക്കും. സാറ്റലൈറ്റിനെ ആശ്രയിച്ചുകൊണ്ടുള്ള സിനിമയുടെ വിപണന സാധ്യത പൂര്‍ണ്ണണമായും നഷ്ടപ്പെട്ടതോടെ മലയാളസിനിമയിലെ നിര്‍മ്മാണം ഏതാണ്ട് സ്തംഭനാവസ്ഥയിലായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ദീലീപ് എന്നിവരുടെ ചിത്രങ്ങളുടെ റേറ്റിനാണ് ചാനലുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഇതോടെയാണ് അമ്മ സ്വന്തം ചാനല്‍ തുടങ്ങാന്‍ ഒരുങ്ങുന്നത്. അതിനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. താരങ്ങള്‍ പൂര്‍ണ്ണമായും പങ്കെടുക്കുന്ന തരത്തിലുള്ള ഒരു ചാനലാണ് അമ്മയുടെ ലക്ഷ്യം. ഇതിന് പുറമെ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ അതിന്റെ നിര്‍മ്മാണചെലവ് കണക്കാക്കി അമ്മ ചാനല്‍ മാത്രം ഏറ്റെടുക്കാനും നീക്കമുണ്ട്. അങ്ങിനെ വന്നാല്‍ മറ്റ് ചാനലുകള്‍ക്ക് സിനിമ ലഭിക്കാതെ വരും. ഇത് ചാനലുകളില്‍ പ്രതിസ്‌നധീ സൃഷ്ടിക്കും . സിനിമ മുറിച്ച് ഉപയോഗിക്കുന്ന രീതിക്കും ഗാനങ്ങള്‍ ഉപയോഗിക്കുന്നതിലും നിര്‍മ്മാതാക്കള്‍ നിയന്ത്രണം കൊണ്ടുവന്നാല്‍ ചാനലുകള്‍ വട്ടം ചുറ്റം എന്നുറപ്പാണ്. ഈ സാഹചര്യം സൃഷ്ടിക്കുകയാണ് നീക്കം.
താരമൂല്യമുള്ള ചിത്രങ്ങള്‍ മാത്രം എടുക്കാന്‍ ചാനലുകള്‍ തീരുമാനിച്ചിരുന്നു. മാത്രമല്ല, പരസ്പരമത്സരം ഒഴിവാക്കി കണ്‍സോര്‍ഷ്യം രൂപീകരിച്ചു. ഇതിന് പുറമെ ചിത്രങ്ങള്‍ പരസ്പരം നല്‍കുന്നതിനും തിരുമാനിച്ചു. സമീപകാലത്ത് ചില ചിത്രങ്ങള്‍ക്ക് നേരെ ചാനലുകള്‍ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ലാല്‍ജോസിന്റെ മുന്‍ചിത്രം പൊട്ടിയതിന്റെ പേരില്‍ വിക്രമാദിത്യന്‍ എന്ന ഹിറ്റ് ചിത്രത്തിന്റെ സാറ്റലെറ്റ് അവകാശം ആരും എടുക്കാന്‍ തയ്യാറായില്ല. ഇതിന് പുറമെ കരാര്‍ ഉറപ്പിച്ച സാറ്റലെറ്റ് തുക ചിത്രം ഓടിയില്ലെന്ന കാരണത്താല്‍ മുഴുവന്‍ കൊടുക്കാത്ത നിരവധി സംഭവങ്ങളുമുണ്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha