നിക്കി ഗല്‍റാണി ഓടിപ്പോയതെന്തിന്?
സിനിമയില്‍ വരണമെന്ന് നിക്കിക്ക് ആഗ്രഹമേ ഉണ്ടായിരുന്നില്ല. സഹോദരി സാഞ്ജന നേരത്തെ സിനിമയില്‍ ഉണ്ടായിരുന്നിട്ടും സിനിമയിലേക്ക് വരണം എന്ന ഉണ്ടായിരുന്നില്ലെന്ന് നിക്കി പറയുന്നു.ഫാഷന്‍ ഡിസൈനിംഗ് ആയിരുന്നു ആഗ്രഹം. എന്നാല്‍ വീട്ടുകാര്‍ മെഡിസിന് പോകാന്‍ നിര്‍ബന്ധിച്ചു. സിനിമയിലേക്ക് വരാന്‍ വീട്ടുകാരും നിര്‍ബന്ധിച്ചിട്ടില്ല. വീട്ടുകാര്‍ക്ക് നിക്കിയെ ഒറു ഡോക്ടാറായി കാണാനായിരുന്നു ആഗ്രഹം. അങ്ങനെ മെഡിക്കല്‍ എന്‍ട്രസിന്‍സിന് കോച്ചിംഗിന് വിട്ടു. പക്ഷെ, അവിടെ നിന്ന് താരം ഓടിപ്പോയി.
വീട്ടുകാര്‍ സയന്‍സ് പഠിക്കാന്‍ നിര്‍ബന്ധിച്ചത് ഡോക്ടറാക്കാനായിരുന്നു.പക്ഷെ, ഡോക്ടറാക്കാന്‍ നോക്കിയാല്‍ വീട് വിട്ട് ഓടിപ്പോകും എന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് എല്ലാവരും വെറുതെ വിട്ടതെന്ന് നിക്കി പറയുന്നു. അങ്ങനെയാണ് ഫാഷന്‍ ഡിസൈനിങ് പഠിക്കാന്‍ പോയത്. അത് വഴി സിനിമയിലെത്തിയത്.1983 എന്നമലയാള സിനിമയിലൂടെയാണ് കര്‍ണാടകക്കാരിയായ നിക്കി ഗില്‍റാനി ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ എന്നീ മലയാള ചിത്രങ്ങളിലും വേഷമിട്ട നിക്കി ഇപ്പോള്‍ ദിലീപിനൊപ്പം ഇവന്‍ മര്യാദ രാമന്‍ എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
മൂന്ന് കന്നട ചിത്രങ്ങളിലും വേഷമിട്ട നിക്കി ഡാര്‍ലിങ് എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. ഒരു സെക്കന്‍ക്ലാസ് യാത്ര, രുദ്ര സിംഹാസനം എന്നീ മലയാള ചിത്രങ്ങളിലാണ് നിക്കി പുതിയതായി കരാറൊപ്പിട്ടിരിക്കുന്നത്. നിക്കി അഭിനയിച്ച മലയാള സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റാണ്. അതുകൊണ്ട് ഭാഗ്യനായിക എന്നാണ് താരം അറിയപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha