ഇന്നസെന്റ് ആദ്യം മത്സരിക്കേണ്ടത് നിയമസഭയിലേക്കായിരുന്നു
അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റിനോട് പലപ്പോഴും മമ്മൂട്ടി രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് മത്സരിക്കണമെന്ന്പറഞ്ഞ് മമ്മൂട്ടി ഇന്നസെന്റിനെ വിളിച്ചു. ഇല്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. മമ്മൂട്ടി പിന്നെ നിര്‍ബന്ധിച്ചതുമില്ല. പലതവണ തമ്മില്‍ കണ്ടിട്ടും മമ്മൂട്ടി പരിഭവം പറഞ്ഞുമില്ല. ഇക്കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന്‍ വന്നു. ഇന്നസെന്റ് പാര്‍ലമെന്റ് മെമ്പറായി മത്സരിക്കണമെന്ന് പലരും പറയുന്നുണ്ടെന്ന് പറഞ്ഞ് മമ്മൂട്ടി വീണ്ടും വിളിച്ചു.
അപ്പോള്‍ മമ്മൂട്ടിയോട് ചോദിച്ചു, ആരാണ് ഈ \'പലരും\'! സിനിമയിലുള്ള സഹപ്രവര്‍ത്തകരായിരിക്കുമെന്നാണ് ഇന്നസെന്റ് കരുതിയത്. പക്ഷേ, അവര്‍ ആയിരുന്നില്ല. മമ്മൂട്ടി പറഞ്ഞു. \'പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും.\' പെട്ടെന്നൊരു തീരുമാനം പറയാന്‍ ആവില്ലെന്നും വീട്ടില്‍ മകനുമായി ഒന്നാലോചിക്കണമെന്നും മറുപടി പറഞ്ഞപ്പോള്‍ പെട്ടെന്നുതന്നെ വിവരം പറയണമെന്നായി മമ്മൂട്ടി. മകനുമായി ഇന്നസെന്റ് ആലോചിച്ചപ്പോള്‍ ഇലക്ഷന് മത്സരിക്കാം അപ്പച്ചാ എന്നായിരുന്നു മറുപടി.
ആ വിവരം മമ്മൂട്ടിയെ അറിയിച്ചു. കുറച്ചുസമയം കഴിഞ്ഞ് മമ്മൂട്ടി വീണ്ടും വിളിച്ചിട്ടു പറഞ്ഞു. താനാണ് ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥി. അങ്ങനെ മത്സരിച്ചു, വിജയിച്ചു. പാര്‍ലമെന്റ് മെമ്പറായി മാറുന്നത് അങ്ങനെയാണ്. മമ്മൂട്ടി എന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശുപാര്‍ശചെയ്തതും അതിനു വേണ്ട റിസ്‌ക്കെടുത്തതും ചെറിയ കാര്യമല്ല. ഇലക്ഷന് നിന്ന് മത്സരിച്ച് ഒരു പരാജയമെങ്ങാനും ഏറ്റുവാങ്ങിയിരുന്നുവെങ്കില്‍ താന്‍ മമ്മൂട്ടിയുടെ ശത്രുവായി മാറുമായിരുന്നുവെന്ന കാര്യം മമ്മൂട്ടിയ്ക്ക് അറിയില്ല. മമ്മൂട്ടി അത് ആ രീതിയില്‍ ചിന്തിച്ചിട്ടുമില്ല. ഇന്നസെന്റ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha