ദിലീപ് ചിത്രത്തില്‍ നിന്നും വേദിക പിന്മാറി
സിദ്ധാര്‍ത്ഥ് ഭരതന്‍ രചനയും സംവിധാനവും ചെയ്യുന്ന ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തില്‍ നിന്നും തെന്നിന്ത്യന്‍ നടി വേദിക പിന്മാറി. വ്യക്തിപരമായ കാരണങ്ങളിലാണ് തന്റെ പിന്‍മാറ്റമെന്ന് വേദിക പറഞ്ഞു. വേദിക സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റിലൂടെയാണ് വേദിക ഇക്കാര്യം പുറത്ത് വിട്ടത്. ചിത്രത്തിന്റെ ഷൂട്ടിങ് ഡേറ്റ് മാറിയപ്പോള്‍ മറ്റൊരു പ്രോജക്ടുമായി ഡേറ്റ് പ്രശ്‌നം വന്നതിനാലാണ് തനിക്ക് ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിക്കാതെ വന്നതെന്നാണ് വേദിക അറിയിച്ചിരിക്കുന്നത്.
വേദികയ്ക്ക് പകരം ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നമിത പ്രമോദ് ആയിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. സന്തോഷ് എച്ചിക്കാനത്തിന്റെതാണ് തിരക്കഥ. സമീര്‍ താഹിര്‍,ഷൈജു ഖാലിദ്, ആഷിക് ഉസ്മാന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കാമറ ചലിപ്പിക്കുന്നത് ഷൈജുവാണ്.തൃശൂര്‍, തിരുവനന്തപുരം, മഹാബലിപുരം, ചെന്നൈ എന്നിവിടങ്ങളിലാകും പ്രധാനമായും ചിത്രീകരണം നടക്കുക. പ്രതാപ് പോത്തന്‍, ചെമ്പന്‍ വിനോദ്, കെ.പി.എ.സി ലളിത, സൗബിന്‍ തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha