ഇത് സിനിമാ കഥയല്ല, ദരിദ്ര ജനങ്ങള്‍ക്ക് തണലാകാന്‍ മമ്മൂട്ടി, മോഹന്‍ലാല്‍, കാവ്യ, റീമ, രമ്യ നമ്പീശന്‍ എന്നീ വമ്പന്‍ താരങ്ങള്‍
മമ്മൂട്ടി, മോഹന്‍ലാല്‍, റീമ കല്ലിംഗല്‍, കാവ്യമാധവന്‍, രമ്യ നമ്പീശന്‍ തുടങ്ങിയ താരങ്ങളുടെ താരമൂല്യം മലയാളികളെ ആരും പറഞ്ഞ് മനസിലാക്കണ്ട. കോടികളോടടുത്തു പ്രതിഫലം വാങ്ങുന്ന ഇവര്‍ നാട്ടിലെ പാവങ്ങള്‍ക്ക് ഒരു കൈത്താങ്ങാവുന്നതിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായി സര്‍ക്കാര്‍ പരസ്യങ്ങളില്‍ അഭിനയിച്ചത്. യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ഈ താരങ്ങള്‍ അഭിനയിച്ചത്. എന്നാല്‍ ഈ താരങ്ങളുടെ പേരു പറഞ്ഞും പിആര്‍ഡി മുന്‍ ഡയറക്‌ടര്‍ എ ഫിറോസ് തട്ടിപ്പു നടത്തി. താരങ്ങളെ വച്ച് 5 പരസ്യചിത്രങ്ങളാണ് പിആര്‍ഡി നിര്‍മ്മിച്ചത്. 26,08,595 രൂപയാണ് ഈ താരങ്ങളുടെ പേരു പറഞ്ഞ് തട്ടിയെടുത്തത്. ഇവരുടെ താമസം, യാത്രാചെലവ്, പ്രതിഫലം എന്നിവയ്‌ക്കായാണ് ഈ തുക ചെലവഴിച്ചതെന്നാണ് രേഖകളില്‍ കാണിച്ചിരിക്കുന്നത്. ഇതറിഞ്ഞ താരങ്ങള്‍ അമ്മയില്‍ പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് അമ്മയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ സര്‍ക്കാര്‍ പരസ്യങ്ങളില്‍ അഭിനക്കരുതെന്ന വിലക്കും നല്‍കിയിട്ടുണ്ട്.
ഡോക്യമെന്ററി നിര്‍മ്മാണത്തിന്റെ പേരിലും പിആര്‍ഡിയില്‍ വന്‍ ക്രമക്കേടാണ് നടന്നത്. ഫിറോസ് ഡയറക്‌ടറായിരുന്ന സമയത്ത് 28 ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ചിരുന്നു. ഇതിനായി 47,72,400 രൂപയാണ് ചെലവഴിച്ചത്. അമ്പതിനായിരത്തില്‍ താഴെ ചെലവുനരുന്ന ഓരോ ഡോക്യമെന്ററിക്കും ലക്ഷങ്ങളാണ് ചെലവഴിച്ചത്. പിആര്‍ഡിയിലെ തന്നെ ബിനാമി ഉദ്യോഗസ്ഥരുടെ പേരിലാണ് പല ഡോക്യുമെന്ററികളും നല്‍കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha