മേനകയുടെ മകള്‍ മോഹന്‍ലാലിന്റെ നായിക
പഴയകാല നായികയായ മേനകയുടെ മകള്‍ മോഹന്‍ലാലിന്റെ നായികയാകുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലാണ് മേനകയുടെയും നിര്‍മാതാവ് സുരേഷിന്റെയും മകളായ കീര്‍ത്തി അഭിനയിക്കുന്നത്. മോഹന്‍ലാലിന്റെ ആദ്യകാല ചിത്രമായ പൂച്ചയ്‌ക്കൊരു മുക്കൂത്തിയുടെ നിര്‍മാതാവും സുരേഷാണ്. ചെന്നൈയിലും ലണ്ടനിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കീര്‍ത്തിയ്‌ക്കൊപ്പം വിദ്യ ബാലനും ചിത്രത്തിലുണ്ട്.
അഞ്ജലിയെന്ന ടൈറ്റില്‍ വേഷത്തിലാണ് കീര്‍ത്തി അഭിനയിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ മോഹന്‍ലാലിന്റെ നായികയായിരുന്ന പൂര്‍ണിമയുടെ മകള്‍ ശരണ്യ ഫോട്ടോഗ്രാഫറില്‍ അദ്ദേഹത്തിന്റെ നായികയായിരുന്നു. മണിച്ചിത്രത്താഴിലെ സണ്ണി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പക്ഷെ, മണിച്ചിത്രത്താഴിന്റെ കഥയുമായി ചിത്രത്തിന് ബന്ധമില്ലെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. സെവന്‍ ആട്‌സ് നിര്‍മിക്കുന്ന ഗീതാഞ്ജലി തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലും പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha