മമ്മൂട്ടിയും മകനും ഏറ്റുമുട്ടുന്നു
മമ്മൂട്ടിയും മകന്‍ ദുല്‍ക്കര്‍ സല്‍മാനും ഏറ്റുമുട്ടുന്നു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ അത്യപൂര്‍വ സംഭവമാണിത്. മമ്മൂട്ടി നായകനാകുന്ന കടല്‍ കടന്നൊരു മാത്തുക്കുട്ടിയും ദുല്‍ഖറിന്റെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയും അടുത്തമാസം തിയറ്ററുകളിലെത്തും. അച്ഛനും മകനും തമ്മിലുള്ള പോരാട്ടത്തില്‍ ആരു ജയിക്കുമെന്ന ആക്ഷാംഷയിലാണ് പ്രേക്ഷകരും സിനിമാലോകവും.
ദുല്‍ക്കറിന്റെ എ.ബി.സി.ഡി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ റിലീസ് വേളയില്‍ മമ്മൂട്ടി ഫാന്‍സ് പ്രവര്‍ത്തകര്‍ തിയറ്ററുകളില്‍ സജീവമായിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ പടത്തിനൊപ്പം ദുല്‍ക്കറിന്റെ സിനിമയും ഇറങ്ങുമ്പോള്‍ ഫാന്‍ അസോസിയേഷന്‍ എന്ത് നിലപാടെടുക്കുമെന്നറിയാനും ആകാംഷയുണ്ട്. രഞ്ജിത്താണ് കടല്‍ കടന്നൊരു മാത്തുക്കുട്ടിയുടെ സംവിധായകന്‍. പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രം പോലെ ഒരു ആക്ഷേപഹാസ്യ ശൈലിയിലാണ് രഞ്ജിത്ത് മാത്തുക്കുട്ടിയെ ഒരുക്കിയിരിക്കുന്നത്. ജര്‍മ്മനിയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തിനായി കേരളത്തില്‍ എത്തുന്ന പ്രവാസിയുടെ വേഷമാണ് മമ്മൂട്ടിക്ക്.
സമീര്‍ താഹിറാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയുടെ സംവിധായകന്‍. ദുല്‍ഖര്‍ സല്‍മാനും സണ്ണിവെയ്‌നുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കരുന്നത്. മലയാളത്തിലെ ആദ്യത്തെ ട്രാവല്‍ മൂവിയെന്ന ടാഗുമായിട്ടാണ് ഈ ചിത്രമെത്തുന്നത്. കോഴിക്കോട്ടു നിന്നും നാഗലാന്റിലേയ്ക്ക് രണ്ട് യുവാക്കള്‍ പോകുന്നതിനിടെ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
https://www.facebook.com/Malayalivartha